കൈവേലി: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തിലെ 31 അങ്കണവാടികളും മാതൃകാ അങ്കണവാടിയാക്കുന്നതിന്റെ ഭാഗമായി അരസെൻ്റ് സ്ഥലത്ത് പച്ചക്കറിത്തോട്ടം ഒരുക്കി മാതൃകയായിരിക്കുകയാണ് കൈവേലി അങ്കണവാടി.


അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന് പറയുന്ന പോലെയാണ് കൈവേലി അങ്കണവാടി കുട്ടികളുടെ പച്ചക്കറി തോട്ടം.വിഷരഹിത പച്ചക്കറി കഴിക്കാൻ അവർക്ക് ആവും വിധം അവർ തന്നെ ടീച്ചർമാരുടെ ശിക്ഷണത്തിൽ അങ്കണത്തിന്റെ ഒരു വശത്ത് അവർക്ക് ആവശ്യമായ പച്ചക്കറിത്തോട്ടം ഒരുക്കി മാതൃകയായത്.
ഇപ്പോഴിതാ പച്ചക്കറികൾ എല്ലാം വിളവെടുത്തു. കൈവേലി അങ്കണവാടിയിൽ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി ഉദ്ഘാടനംചെയ്തു.വാർഡ് അംഗം അനുരാജ് അധ്യക്ഷനായി. ക്ഷേമസമിതി അധ്യക്ഷൻ ഷീജനന്ദൻ, അസി. സെക്രട്ടറി രാജീവൻ, അങ്കണവാടി വർക്കർ കെ ലീന, ഹെൽപ്പർ ടി കെ ഗീത എന്നിവർ സംസാരിച്ചു.
#Anganwadi #vegetable #garden #Vegetables #harvested #Kaiveli #Anganwadi