ടൂറിസം വകുപ്പ്-കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 21 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പ്-കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 21 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
Feb 7, 2026 03:33 PM | By Anusree vc

കുറ്റ്യാടി: (https://kuttiadi.truevisionnews.com) കുറ്റ്യാടി  നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികൾക്കായി സർക്കാർ 21 കോടി രൂപയുടെ അനുമതി നൽകിയതായി പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്റെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചു.

ലോകനാർക്കാവ് ക്ഷേത്രത്തിലെ തീർത്ഥാടന ടൂറിസം വികസനം ലക്ഷ്യമാക്കി തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി വഴി 6.69 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 3.91കോടി രൂപയുടെ പ്രവൃത്തി പൂർത്തീകരിക്കുകയുണ്ടായി. ബാക്കി തുക ഉപയോഗിച്ച് മ്യൂസിയം പ്രവർത്തിയുടെ നിർമ്മാണം പുരോഗമിച്ചു വരുന്നതായും ബഹുമാനപ്പെട്ട മന്ത്രി അറിയിച്ചു.

4.50 കോടി രൂപയുടെ പിൽഗ്രിം ടൂറിസം ഡെവലപ്മെൻറ് എറ്റ്ലോകനാർക്കാവ് ടെമ്പിൾ എന്ന പദ്ധതി പൂർത്തീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. മികച്ച താമസ സൗകര്യമാണ് ഈ പദ്ധതിയുടെ ഭാഗമായി ലോകനാർക്കാവിൽ ക്രമീകരിച്ചിട്ടുള്ളത്.

മണിയൂർ ഗ്രാമപഞ്ചായത്തിലെ ചൊവ്വാപ്പുഴ ഇക്കോ ടൂറിസം പദ്ധതിക്കായി 99.7 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും ഈ പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം ലഭ്യമാക്കുന്നതിനായി അക്വാട്ടിക്ക് ട്രെയിനിങ് സെന്റർ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ എന്ന പദ്ധതിക്ക് 99.5 ലക്ഷം രൂപയുടെ അംഗീകാരം നൽകിയതായും ബഹുമാനപ്പെട്ട മന്ത്രി അറിയിച്ചു.

കുറ്റ്യാടി ടൗണിൽ നിന്നും കുറ്റ്യാടി പുഴയോരത്തെക്കുള്ള കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച 2 കോടി രൂപയുടെ പദ്ധതി ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ് . ഈ പദ്ധതിക്ക് ഉടൻ തന്നെ ഭരണാനുമതി കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Tourism Department- Approval has been given for projects worth Rs. 21 crore in Kuttyadi constituency- Public Works Minister PA Muhammad Riyaz

Next TV

Related Stories
കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Mar 14, 2026 11:30 AM

കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്...

Read More >>
ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Mar 14, 2026 11:09 AM

ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്...

Read More >>
പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു

Mar 13, 2026 03:29 PM

പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു

കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ...

Read More >>
യൂണിഫോം ഊരി മണ്ണിലേക്ക്; നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ

Mar 13, 2026 11:50 AM

യൂണിഫോം ഊരി മണ്ണിലേക്ക്; നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ

നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ്...

Read More >>
Top Stories

News Roundup

GCC News