മരുതോങ്കര: (kuttiadi.truevisionnews.com) ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ 'ആരോഗ്യം ആനന്ദം' മരുതോങ്കര പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡൻ്റ് കെ സജിത്ത് നിർവഹിച്ചു.


ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ഡെന്നി തോമസ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് ക്ലാസെടുത്തു.
വികസനസമിതി അധ്യക്ഷൻ സി പി ബാബു രാജ്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, ജെപിഎച്ച് എൻ സിൻസി പോൾ എന്നിവർ സംസാരിച്ചു. വാർഡ് അംഗം റീന നന്ദി പറഞ്ഞു.
#healthisbliss #Cancer #Prevention #Peoples #Campaign #inaugurated