തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്ത് നിർമിച്ച മൂന്നാംകൈ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമ സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന 50 കുടുംബങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ മണലിൽ രമേശൻ, കെ പി ശ്രീധരൻ, അംഗങ്ങളായ കെ വി തങ്കമണി, നുസ്രത്ത്, കെപി നഷ്ടമ, സി ഡിഎസ് ചെയർപേഴ്‌സൺ കെ കെ മോളി, വി എം അസീസ് എന്നിവർ സംസാരിച്ചു.
വാർഡ് അംഗം വി കെ സുരേന്ദ്രൻ സ്വാഗതവും കെ ശ്രീരാജ് നന്ദിയും പറഞ്ഞു.
#Relief #drinking #water #shortage #Third #hand #drinking #water #project #inaugurated