കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2024- 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നൽകുന്ന ഇടവിള നടീൽ വസ്തു കിറ്റ് വിതരണത്തിന്റെയും നടീലിന്റെയും ബ്ലോക്ക് തല ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്തിലെ നിട്ടൂരിൽ നടന്നു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6773c914efc38_LULU DECEMBER.jpg)
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനംചെയ്തു.
ഏഴ് പഞ്ചായത്തുകളിലായി 320 ഗ്രൂപ്പുകൾക്കാണ് എട്ട് ലക്ഷം രൂപ ചെലവിൽ ചേമ്പ്, ചേന, കാച്ചിൽ എന്നിവ വിതരണംചെയ്തത്.
ഒരാൾക്ക് 2500 രൂപ വീതം നൂറ് ശതമാനം സബ്‌സിഡിയിലാണ് വിതരണംചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷനായി.
ബ്ലോക്ക് ക്ഷേമ സമിതി അധ്യക്ഷൻ എം പി കുഞ്ഞിരാമൻ, കുറ്റ്യാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി പി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കൈരളി, അസി. കൃഷി ഡയറക്ടർ നൗഷാദ് എന്നിവർ സംസാരിച്ചു.
വികസന സമിതി ചെയർപേഴ്‌സൺ എൻ കെ ലീല സ്വാഗതം പറഞ്ഞു.
#Public #Planning #Scheme #Inauguration #intercropping #planting