Featured

കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു

News |
Feb 5, 2025 12:20 PM

തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുറ്റ്യാടി കുണ്ട്തോട് സ്വദേശി പി പി രാജൻ എന്ന ദാസൻ ആണ് മരിച്ചത്.ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ മാസം 31 ന് ഉച്ചയോടെയായിരുന്നു കുറ്റ്യാടി ചുരത്തിലെ മൂന്നാം വളവിൽ വെച്ച് രാജൻ സഞ്ചരിച്ച കാറിന് തീപിടിച്ചത്.കാറിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ ഉടനെ കാറിന്റെ ഗ്ലാസ് പൊളിച്ച് നീക്കുകയും കാറിനുള്ളിൽ പൊള്ളലേറ്റു കിടന്ന രാജനെ പുറത്തെടുക്കുകയായിരുന്നു.

തുടർന്ന് തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

#man #died #his #car #caught #fire #Kuttyadi #Pass

Next TV

Top Stories