തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി 'ഉണർവി'ന്റെ ഭാഗമായി മൊയി ലോത്തറയിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
50 കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ പി ശ്രീധരൻ അധ്യക്ഷനായി. കെ ടി മോഹനൻ, രജീഷ, കെ കെ രാജീവൻ, ബോബി പ്രസാദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. നീന്തൽ പരിശീലനം 28ന് സമാപിക്കും.
#Awakening #Swimming #training #organized #students #Moilothara