Feb 3, 2025 05:13 PM

പേരാമ്പ്ര: (kuttiadi.truevisionnews.com) പേരാമ്പ്രയില്‍ കാര്‍ ബസ്സിന് പിറകില്‍ ഇടിച്ച് അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിന് സമീപം ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് സംഭവം.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങിയ അച്ഛനും മകനും കുറ്റ്യാടി മുള്ളന്‍കുന്ന് സ്വദേശികളായ തോമസ്, ജെസ്റ്റില്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന എസ്റ്റീം ബസ്സിന് പുറകില്‍ ഇടിക്കുകയായിരുന്നു.

കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഉറങ്ങിപോയതാകാം എന്ന് കരുതുന്നു.

#car #carrying #residents #Kuttyadi #collided #back #bus

Next TV

Top Stories