കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.
വികസന സ്ഥിരം സമിതി അധ്യക്ഷ എൻ കെ ലീല റിപ്പോർട്ട് അവതരിപ്പിച്ചു.
സി വി എം നജ്‌മ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ, ലീബ സുനിൽ,
എം പി കുഞ്ഞിരാമൻ, കെ സി മുജീബ് റഹ്മാൻ, കെ ഒ ദിനേശൻ, കെ കൈരളി, ടി വി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
മികച്ച ശുചിത്വ ബ്ലോക്കായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് പഞ്ചായത്തുകൾക്ക് ഉപഹാരം നൽകി.
#Annual #Plan #Organized #Kunnummal #Block #Panchayat #Development #Seminar