കുറ്റ്യാടി: (kuttiadi.truevisionnews.com) വട്ടോളിയിൽ ഹൈ സ്കൂൾ വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി.
കക്കട്ടിൽ കുളങ്ങരത്ത് കേക്കണ്ടിയിൽ നാസറിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് യാസീൻ(15) നാണ് മർദനമേറ്റത്.
തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വൈകുന്നേരം സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കുമ്പോൾ അമ്പതോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് യാസീന്റെ പിതാവ് ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.
ക്ലാസിലെ മറ്റുകുട്ടികളെ കൂടി മർദ്ദിക്കാൻ ലക്ഷ്യമാക്കി വന്ന സീനിയർ വിദ്യാർത്ഥികൾ യാസീനെ കയറി മർദ്ദിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തിൽ മൂക്കിന് പരിക്കേറ്റ യാസീനെ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനു മുൻപും ക്ലാസിൽ കയറി മർദ്ദിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ പരാതി ഉയരുകയും സസ്പെൻഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥിയെ മർദ്ദിച്ചതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കുറ്റ്യാടി പൊലീസിൽ നൽകിയ പരാതിയിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Complaint #high #school #student #beaten #up #Plus #One #students #Vattoli