Jan 10, 2025 07:32 PM

വട്ടോളി: (kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ 12-ാം വാർഡിൽ നിരവധിയിടങ്ങളിൽ ജലജീവൻ പൈപ്പ് ലൈൻ തകരാറിലായി വെള്ളം പാഴാകുകയാണെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു.

പൈപ്പ് ലൈനിനായി കീറിയ റോഡ് കോൺക്രീറ്റ് ചെയ്യണമെന്നു ഗ്രാമസഭ അഭ്യർഥിച്ചു.

വാർഡ് മെമ്പർ വനജ ഒതയോത്ത് അടുത്ത വർഷത്തെ പദ്ധതി രൂപരേഖ അവതരിപ്പിച്ചു.

കൺവീനർ എലിയാറ ആനന്ദൻ, വി.പി.വാസു, പി.പി.സ്‌നിത, എം.അബ്ദുള്ള, രാഘവൻ, കെ.പി.അമ്മത്, രാധ, ആശാവർക്കർ മിനി എന്നിവർ പ്രസംഗിച്ചു.


#Drinking #water #waste #Kunummal #Panchayat #GramSabha #wants #JalaJeevan #repair #drinking #water #pipeline

Next TV

Top Stories