---
title: "#CITU | വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ നടക്കുന്ന മിന്നല്‍ പണിമുടക്കുകള്‍ക്കെതിരെ സിഐടിയു"
english_title: "#CITU #against #lightning #strikes #through #WhatsApp #association"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/232653/citu-against-lightning-strikes-through-whatsapp-association"
published_at: "2024-09-02T12:50:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/66d568062b9ad_Untitled-2.jpg"
keywords: []
---

# #CITU | വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ നടക്കുന്ന മിന്നല്‍ പണിമുടക്കുകള്‍ക്കെതിരെ സിഐടിയു

> **Lead Summary:** കുറ്റ്യാടി: [വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ നടക്കുന്ന മിന്നല്‍ പണിമുടക്കുകള്‍ക്കെതിരെ സിഐടിയു.

## Article Content

കുറ്റ്യാടി: [വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ നടക്കുന്ന മിന്നല്‍ പണിമുടക്കുകള്‍ക്കെതിരെ സിഐടിയു.

ഒരു വിഭാഗം തൊഴിലാളികള്‍ വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ആഹ്വാനം ചെയ്യുന്ന മിന്നല്‍ പണിമുടക്കിനെ നേരിടാന്‍ ഉടമകളില്‍ നിന്നും ബസ് ഏറ്റെടുത്ത് സര്‍വീസ് നടത്തുന്നതിന്ബസ് ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂണിയന്‍ ( സിഐടിയു ) കുന്നുമ്മല്‍ ഏരിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കുറ്റ്യാടി മേഖലയിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കണം.കുറ്റ്യാടി - പാവങ്ങാട് സംസ്ഥാനപാതയും കുറ്റ്യാടി -നാദാപുരം, നാദാപുരം- പെരിങ്ങത്തൂർ റോഡുകൾ തകർന്നു കിടക്കുകയാണ്.

സി കെ സതീശൻ അധ്യക്ഷനായി.കുറ്റ്യാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ സുനിൽ ഉദ്ഘാടനം ചെയ്തു.

സിഐടിയു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ എം റഷീദ്, പി പി കുഞ്ഞൻ എന്നിവർ സംസാരിച്ചു. സനീഷ് തയ്യിൽ സ്വാഗതവും കെ ടി കുമാരൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/232653/citu-against-lightning-strikes-through-whatsapp-association)