#JalJeevanMission | ജൽ ജീവൻ മിഷൻ പൈപ്പിടൽ വേളത്തെ റോഡുകൾ തകർന്നു: ജനപ്രതിനിധികൾ ധർണ്ണ നടത്തി

#JalJeevanMission |  ജൽ ജീവൻ മിഷൻ പൈപ്പിടൽ വേളത്തെ റോഡുകൾ തകർന്നു: ജനപ്രതിനിധികൾ ധർണ്ണ നടത്തി
Aug 13, 2024 02:39 PM | By ShafnaSherin

  വേളം :(kuttiadi.truevisionnews.com)വേളം ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പൈപ്പിടലിന്റെ ഭാഗമായി പൊട്ടിപ്പൊളിച്ച റോഡുകൾ ഉടൻ റിപ്പയർ ചെയ്യണമെന്നാവശ്യവുമായി വടകര വാട്ടർ അതോറിട്ടി ഓഫിസിനു മുന്നിൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും ധർണ്ണ നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ.സി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒന്നര വർഷമായി പഞ്ചായത്തിലെ നിരവധി റോഡുകളിൽ പൈപ്പിടാൻ കുഴിച്ച ചാലുകൾ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്.

ശക്തമായ മഴ പെയ്തതോടു കൂടി വീതി കുറഞ്ഞ ഗ്രാമിണ റോഡുകൾ ആകെ തകർന്നിരിക്കയാണ്. കഴിഞ്ഞ ജനുവരിയിൽ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ, കരാറുകരൻ തുടങ്ങിയവരുടെ യോഗം ചേർന്നിരുന്നു.

പൊട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കിയിട്ടു മാത്രമേ ബാക്കി പ്രവർത്തികൾ തുടങ്ങുകയുള്ളൂ എന്ന് യോഗത്തിൽ തീരുമാനിച്ചതാണ്. ഈ അടുത്ത കാലത്ത് നിർമ്മിച്ച ടാറിങ്ങ്, കോൺക്രീറ്റ് റോഡുകൾ പലതും പൊട്ടിപ്പൊളിച്ചിട്ടുണ്ട്.

നിരവധി തവണ വാട്ടർ അതോറിട്ടി അധികൃതരേയും കരാറുകാരനെയും നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും ആ കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമര പരിപാടിക്ക് ഭരണ സമിതി നിർബന്ധിതരായ തെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ പറഞ്ഞു.

ധർണ്ണയ്ക്ക് ശേഷം അസി: എക്സിക്യൂട്ടീവ് എഞ്ചീനിയർക്ക് നിവേദനം നൽകി. മെമ്പർമാരായ പി സൂപ്പി മാസ്റ്റർ, കിണറുള്ളതിൽ അസീസ്, തായന ബാലാമണി, കെ.സിസിതാര, എം സി മൊയ്തു, ബീനാ കോട്ടേമ്മൽ, അനീഷ പ്രതിപ്, സി.പി ഫാത്തിമ, അഞ്ജന സത്യൻ സംബന്ധിച്ചു. സുമ മലയിൽ സ്വാഗതവും ഇ പി സലീം നന്ദിയും പറഞ്ഞു.

#Roads #broken #during #JalaJeevanMission #pipelaying #Peoples #representatives #stage #dharna

Next TV

Related Stories
നീര്‍ച്ചാലുകള്‍ നികത്തി; കുറ്റ്യാടി ബൈപ്പാസ് നിർമാണം, നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം -മുസ്ലിം ലീഗ്

Jul 18, 2025 04:41 PM

നീര്‍ച്ചാലുകള്‍ നികത്തി; കുറ്റ്യാടി ബൈപ്പാസ് നിർമാണം, നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം -മുസ്ലിം ലീഗ്

വളയന്നൂര്‍ ഭാഗത്ത് പൈലിങ് പ്രവര്‍ത്തനങ്ങളും സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തിയതു മൂലം പരിസരവാസികള്‍...

Read More >>
ഗതാഗത തടസം ഒഴിവാക്കി; കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്തു

Jul 18, 2025 03:48 PM

ഗതാഗത തടസം ഒഴിവാക്കി; കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്തു

കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം...

Read More >>
ലഹരിയെ തടയാം; കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസ്

Jul 18, 2025 01:33 PM

ലഹരിയെ തടയാം; കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസ്

കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്...

Read More >>
താങ്ങും തണലുമായി; ദുരന്തമുഖത്ത് ഓടിയെത്താൻ ജനകീയ ദുരന്ത നിവാരണ സേന ജെഡിഎൻഎസ്

Jul 18, 2025 12:22 PM

താങ്ങും തണലുമായി; ദുരന്തമുഖത്ത് ഓടിയെത്താൻ ജനകീയ ദുരന്ത നിവാരണ സേന ജെഡിഎൻഎസ്

കുറ്റ്യാടി ആസ്ഥാനമായി രാപകൽ വ്യത്യാസമില്ലാതെ ദുരന്തമുഖത്തു ഓടിയെത്തി മാതൃകയായി ജനകീയ ദുരന്ത നിവാരണ സമിതി...

Read More >>
ഒരുമിച്ച് തടയാം; പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം

Jul 18, 2025 10:37 AM

ഒരുമിച്ച് തടയാം; പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം

പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം ...

Read More >>
കനത്ത മഴ; ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു

Jul 17, 2025 04:08 PM

കനത്ത മഴ; ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു

ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു...

Read More >>
Top Stories

News Roundup

//Truevisionall