കുറ്റ്യാടി: (kuttiadi.truevisionnews.com) കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ കുറ്റ്യാടി ചുരത്തിൽ ഗതാഗത തടസം ഒഴിവാക്കി. മണ്ണിടിചിലിനെ തുടർന്ന് വീണ കല്ലും മണ്ണും അധികൃതരെത്തി നീക്കം ചെയ്തു.
ബുധനാഴ്ചയുണ്ടായ മഴയില്‍ കുറ്റ്യാടി ചുരം പത്താം വളവിലാണ് മണ്ണിടിഞ്ഞത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ പിഡബ്ല്യുഡി അധികൃതരെത്തുകയും ജെ.സി.ബി ഉപയോഗിച്ച് റോഡിലേക്ക് വീണ കല്ലും മണ്ണും പൂര്‍ണമായി നീക്കം ചെയ്യുകയുമായിരുന്നു.


അപകടത്തില്‍ സമീപത്തെ കടയുടെ ഒരു ഭാഗം തകര്‍ന്നു. ഇത് കൂടാതെ രണ്ട് ഭാഗങ്ങളില്‍ കൂടി നേരിയ തോതില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. അതേസമയം കനത്ത മഴയില്‍ പൂതംപാറയില്‍ റോഡ് തകര്‍ന്നു. ഓവുചാല്‍ ഇല്ലാത്തതി നാല്‍ മഴവെള്ളത്തിന്റെ അതിശക്തമായ ഒഴുക്ക് കാരണമാണ് റോഡ് തകര്‍ന്നത്.
Traffic disruption averted Stones and soil that had fallen at Kuttiadi Pass removed