കാവിലുംപാറ: (kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്തിലെ ഓടേരിപൊയിലിൽ വീട്ടുമുറ്റം ഇടിഞ്ഞു. പീടികയുളളപമ്പത്ത് ശോഭയുടെ വീടിന്റെ മുറ്റവും സംരക്ഷണമതിലുമാണ് ഇടിഞ്ഞത്. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് ഇടിച്ചൽ ഉണ്ടായത്. നിലവിൽ വീട് അപകട ഭീഷണിയിലാണ്. മഴ കനക്കുന്നതിനാൽ ഭീതിയിലാണ് കുടുംബം.
അതേസമയം, തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി. തളീക്കര കള്ള് ഷാപ്പ് മുതൽ പട്ടർകുളങ്ങര വരെ വരുന്ന ഭാഗങ്ങളിലാണ് റോഡിൽ മുഴുവൻ വെള്ളം കയറിയത്.
സമീപപ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിക്കുവാനും മാറി താമസിക്കാനും അധികൃതർ നിർദ്ദേശങ്ങൾ നൽകി. കനത്ത മഴ തുടരുന്നതിനാൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രത നിർദേശം ഏർപ്പെടുത്തിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ വാഹനവുമായി വരുന്നവർ ദേവർകോവിൽ കനാൽ പാലം വഴി കായക്കൊടിയിലേക്ക് വരണമെന്ന് അറിയിച്ചു.
Heavy rain Home yard and retaining wall collapse in Oderippoyil kavilumpara