കുറ്റ്യാടി:(kuttiadi.truevisionnews.com) കുറ്റ്യാടി ആസ്ഥാനമായി രാപകൽ വ്യത്യാസമില്ലാതെ ദുരന്തമുഖത്തു ഓടിയെത്തി മാതൃകയായി ജനകീയ ദുരന്ത നിവാരണ സമിതി ജെഡിഎൻഎസ്.ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സഹായ ഹസ്തവുമായി ഇവർ ദുരന്ത മുഖത്ത് ഓടിയെത്തുന്നു.അപകടത്തിൽ ഫയർ ഫോഴ്സിനെയോ പോലീസിനെയോ വിളിക്കുന്നത് പോലെ കുറ്റ്യാടിക്കാർ ഇപ്പോൾ ജെഡിഎൻഎസ് നെയും വിളിക്കുന്നു.
കഴിഞ്ഞ ദിവസം കോട്ടപ്പള്ളിയിൽ ഒരു യുവാവ് കനാലിൽ വീണതറിഞ്ഞപ്പോൾ ബോട്ടുമായി ഓടിയെത്തിയതും ഇതേ ടീം ആണ്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയ ശേഷമാണു ജെഡിഎൻഎസ് അവിടെ നിന്നും പിരിഞ്ഞു പോയത്.രാത്രിയിൽ കുട്യാടിയിലും മറ്റും കുടുങ്ങുന്ന യാത്രക്കാർക്ക് ആശ്വാസം ആണ് ഇവരുടെ പ്രവർത്തനം.


ഈ സംഘത്തിൽ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഉണ്ട് .എന്തിനും ഏതിനും തയ്യാറായി എന്നത് അഭിനന്ദനാർഹമാണ്.ഇന്നലെ നഷ്ടം വിതച്ച് മഴ പെയ്തപ്പോൾ ദുരന്ത മുഖത്ത് തങ്ങളുടെ കൂടെപ്പിറപ്പുകളെ സുരക്ഷിതമാക്കി തണലാവാനുള്ള തിരക്കിലായിരുന്നു ജനകീയ ദുരന്ത നിവാരണ സേന നായകന്മാർ
People Disaster Response Committee in Kuttiyadi has been setting an example by rushing to the scene of disasters