#arreste | 20 കിലോ കഞ്ചാവുമായി കുറ്റ്യാടി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

#arreste | 20 കിലോ കഞ്ചാവുമായി കുറ്റ്യാടി സ്വദേശി  ഉൾപ്പെടെ  മൂന്ന്   പേർ പിടിയിൽ
Jul 14, 2024 07:07 PM | By ADITHYA. NP

കുറ്റ്യാടി :(kuttiadi.truevisionnews.com)മലാപ്പറമ്പിൽ 20 കിലോ കഞ്ചാവുമായി കുറ്റ്യാടി സ്വദേശി ഉൾപ്പെടെ മൂന് പേർ പിടിയിൽ .കുറ്റ്യാടി മരുതോങ്കര സ്വദേശി റംസാദ് പിഎം (38), കൂത്താളി സ്വദേശി മുഹമ്മദ് അസ്ലം (28), കൊയിലാണ്ടി ചെമ്പനോട് സ്വദേശി സിദ്ദീഖ് ഇബ്രാഹിം (32)  എന്നിവരെയാണ് കഞ്ചാവ് കടത്തിയതിന് എക്സൈസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ സഞ്ചരിച്ചിരുന്ന റെഡ് മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് ചാക്കിലായിട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർകോട് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ്രതികൾ എക്സൈസ് സംഘത്തിൻറെ വലയിലായത്.

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജീവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോട് സിറ്റിയിലെ കഞ്ചാവ് കച്ചവടത്തിന്റെ പ്രധാന കണ്ണിയായ പെരുമണ്ണ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ തുണിയിൽ നിന്നുമാണ് കഞ്ചാവ് കാസർകോഡ് എത്തിക്കുന്നതെന്നും അവിടുന്ന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്നതിന്റെ സൂത്രധാരൻ കാസർകോഡ് നീലേശ്വരം സ്വദേശി ആണെന്നും സംശയിക്കുന്നതായി എക്സൈസ് വ്യക്തമാക്കി.

പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തുമെന്ന് കോഴിക്കോട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ കെഎസ് സുരേഷ് അറിയിച്ചു.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഹാരിസ് എം, സഹദേവൻ ടികെ, പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺകുമാർ, ഷാജു സിപി, ജലാലുദ്ദീൻ.എൻ

സിവിൽ എക്സൈസ് ഓഫീസർമാരായ രസൂണ്‍ കുമാർ, അഖിൽ.എ.എം , രജിൻ.എം.ഒ , സതീഷ്.പി.കെ, ജിത്തു , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിനീഷ്.എം.എം എന്നിവർ ഉണ്ടായിരുന്നു.

#persons #including #natives #Kuttyadi #arrested #with #20 #kilos #of #ganja

Next TV

Related Stories
ആ സന്തോഷം നീണ്ടുപോയില്ല...; മകനെ കാണാൻ യുകെയിൽ എത്തിയ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലംമരിച്ചു

Sep 18, 2025 02:20 PM

ആ സന്തോഷം നീണ്ടുപോയില്ല...; മകനെ കാണാൻ യുകെയിൽ എത്തിയ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലംമരിച്ചു

മകനെ കാണാൻ യുകെയിൽ എത്തിയ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതംമൂലം...

Read More >>
'സർഗലയം'; വട്ടോളി നാഷണൽ എച്ച്.എസ് എസിൽ സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം

Sep 18, 2025 11:37 AM

'സർഗലയം'; വട്ടോളി നാഷണൽ എച്ച്.എസ് എസിൽ സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം

വട്ടോളി നാഷണൽ എച്ച്.എസ് എസിൽ സ്കൂൾ കലോത്സവത്തിനു തുടക്കമായി ...

Read More >>
കർഷകർക്ക് ഒപ്പം; കായക്കൊടിയിൽ കൂൺ കൃഷി പരിശീലനം നടത്തി

Sep 18, 2025 10:57 AM

കർഷകർക്ക് ഒപ്പം; കായക്കൊടിയിൽ കൂൺ കൃഷി പരിശീലനം നടത്തി

കായക്കൊടിയിൽ കൂൺ കൃഷി പരിശീലനം...

Read More >>
ലൈംഗിക അതിക്രമം; തൊട്ടിൽപ്പാലം സ്വദേശിക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Sep 17, 2025 07:26 PM

ലൈംഗിക അതിക്രമം; തൊട്ടിൽപ്പാലം സ്വദേശിക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ലൈംഗിക അതിക്രമം, തൊട്ടിൽപ്പാലം സ്വദേശിക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച്...

Read More >>
ഉടമയ്ക്ക് മർദ്ദനം; കുറ്റ്യാടിയിലെ കൊപ്രവ്യാപാരിക്കെതിരെ ഉടമയുടെ പരാതി

Sep 17, 2025 03:27 PM

ഉടമയ്ക്ക് മർദ്ദനം; കുറ്റ്യാടിയിലെ കൊപ്രവ്യാപാരിക്കെതിരെ ഉടമയുടെ പരാതി

ഉടമയ്ക്ക് മർദ്ദനം; കുറ്റ്യാടിയിലെ കൊപ്രവ്യാപാരിക്കെതിരെ ഉടമയുടെ...

Read More >>
പരാതിക്ക് പരിഹാരം; കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ്‌

Sep 17, 2025 02:58 PM

പരാതിക്ക് പരിഹാരം; കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ്‌

കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ്...

Read More >>
Top Stories

News Roundup

//Truevisionall