#lokhsabhaelection|ഷാഫിയുടെ മഹാ വിജയം; യുഡിഎഫ് ആഹ്ലാദം എങ്ങും അണപൊട്ടി

#lokhsabhaelection|ഷാഫിയുടെ മഹാ വിജയം; യുഡിഎഫ് ആഹ്ലാദം എങ്ങും അണപൊട്ടി
Jun 4, 2024 05:18 PM | By Meghababu

 കുറ്റ്യാടി : (kuttiadi.truevisionnews.com)ചരിത്രം കുറിച്ച് ഷാഫി പറമ്പിൽ നേടിയ മഹാ വിജയത്തിൽ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദം എങ്ങും അണപൊട്ടി ഒഴുകി. പ്രവർത്തകർ തെരുവിൽ നാദാപുരത്ത് വിജയാഹ്ലാദം പ്രകടനം നടത്തി .

ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫിയുടെ ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയാണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി ആര്‍ പ്രഫുല്‍കൃഷ്ണന്‍ മൂന്നാം സ്ഥാനത്തെത്തി.

മുരളിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഷാഫിക്ക് ലഭിക്കുമെന്ന് യുഡിഎഫ് നേതാക്കളിൽ ചിലർ പറഞ്ഞിരുന്നു. എന്നാൽ ഭൂരിപക്ഷം അൻപതിനായിരത്തിൽ താഴെയായിരിക്കുമെന്നാണ് കൂടുതൽ പേരും കണക്കുകൂട്ടിയത്. കഴിഞ്ഞ തവണ വടകരയില്‍ സിപിഐഎമ്മിലെ പി ജയരാജനെതിരെ 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി എത്തിയ കെ മുരളീധരന്‍ വിജയിച്ചത്.

കഴിഞ്ഞ തവണത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ പരാജയം സിപിഐഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. പി ജയരാജന് ടി പി വധം, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പങ്കുണ്ടെന്ന യുഡിഎഫ് പ്രചാരണം ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നു.

എന്നാല്‍, ഇക്കുറി ശൈലജയെ രംഗത്തിറക്കി വടകര തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലായിരുന്നു പാര്‍ട്ടിക്ക്. സിപിഐഎമ്മിന്റെ ആ നീക്കവും പാളിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന് ശേഷവും സൈബര്‍ ഇടത്തിലെ വാദപ്രതിവാദങ്ങളില്‍ വടകര തിരഞ്ഞെടുപ്പ് ഗോഥയില്‍ സജീവ ചര്‍ച്ചയായിരന്നു.വടകരയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നായിരുന്നു ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്.

ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഷാഫി പറമ്പിലിന്റെ മുന്നേറ്റം.ഷാഫി വൈകിട്ട് കൊയിലാണ്ടി, കുറ്റ്യാടി, കക്കട്ടിൽ, നാദാപുരം, കല്ലാച്ചി, പുറമേരി, എടച്ചേരി, ഓർക്കാട്ടേരി വഴി വടകരയിലേക്ക് പര്യടനം നടത്തും


#Shafi's #Great #Victory #UDF #everywhere

Next TV

Related Stories
 വാഹനാപകടം; ഒമാനിൽ കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

Dec 5, 2025 07:50 AM

വാഹനാപകടം; ഒമാനിൽ കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടം കുറ്റ്യാടി സ്വദേശിക്ക്...

Read More >>
മണിമല നാളികേര പാർക്കിൽ വ്യവസായങ്ങൾക്ക് അപേക്ഷ ക്ഷണിച്ച് തുടങ്ങി

Dec 4, 2025 04:55 PM

മണിമല നാളികേര പാർക്കിൽ വ്യവസായങ്ങൾക്ക് അപേക്ഷ ക്ഷണിച്ച് തുടങ്ങി

നാളികേര പാർക്കിൽ വ്യവസായങ്ങൾക്ക് അപേക്ഷ ക്ഷണിച്ച്...

Read More >>
Top Stories










News Roundup






Entertainment News