---
title: " #lokasabaelection |  എക്സിറ്റ് പോളുകളല്ല   ഇത് എക്സാക്റ്റ് പോൾ - ഷാഫി പറമ്പിൽ"
english_title: "#These #exit #polls #exact #polls #Shafi Parambal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/209834/these-exit-polls-exact-polls-shafi-parambal"
published_at: "2024-06-04T15:30:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/665ee605d4ba6_shafi.jpg"
keywords: []
---

#  #lokasabaelection |  എക്സിറ്റ് പോളുകളല്ല   ഇത് എക്സാക്റ്റ് പോൾ - ഷാഫി പറമ്പിൽ

> **Lead Summary:** **കുറ്റ്യാടി :[**എക്സിറ്റ് പോളുകളല്ല, ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

## Article Content

**കുറ്റ്യാടി :[**എക്സിറ്റ് പോളുകളല്ല, ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു.

കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രജ്യത്തെ വിഭജിക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമം ജനങ്ങൾ തള്ളി.

കേരളത്തിൽ അനിവാര്യമായ ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറായി കഴിഞ്ഞുവെന്നും ഷാഫി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/209834/these-exit-polls-exact-polls-shafi-parambal)