#complaint | വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ വൈകാനിടയായ സംഭവം; ആശുപത്രിക്കെതിരെ നടപടി​ ആവശ്യപ്പെടും - പഞ്ചായത്ത് പ്രസിഡന്റ്

#complaint | വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ വൈകാനിടയായ സംഭവം; ആശുപത്രിക്കെതിരെ നടപടി​ ആവശ്യപ്പെടും - പഞ്ചായത്ത് പ്രസിഡന്റ്
Nov 17, 2023 02:18 PM | By MITHRA K P

 കു​റ്റ്യാ​ടി: (kuttiadinews.in) കു​റ്റ്യാ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി ഡി​സ്ചാ​ർ​ജ്​ രേ​ഖ​യി​ൽ രോ​ഗ​ത്തെ കു​റി​ച്ചോ മ​ര​ണ കാ​ര​ണ​ത്തെ​ക്കു​റി​ച്ചോ സൂ​ചി​പ്പി​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ വൈ​കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ മ​ന്ത്രി, ഡി.​എം.​ഒ എ​ന്നി​വ​ർ​ക്ക്​ സ​ർ​വ​ക​ക്ഷി​യു​ടെ പേ​രി​ൽ പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്റ്​ ബാ​ബു കാ​ട്ടോ​ളി, സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി നാ​സ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പൂ​വാ​റ​ക്ക​ൽ ഗീ​ത​യു​ടെ (54) മൃ​ത​ദേ​ഹ​മാ​ണ്​ സ്ര​വ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്​ ഇ​ല്ലാ​ത്ത​തി​ന്റെ പേ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ്​ വി​ല​ക്കി​യ​തി​നാ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​വ​രെ സം​സ്​​ക​രി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​ത്.

പ​നി​ബാ​ധി​ച്ച്​ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഗീ​ത മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന്​ ​സം​സ്​​കാ​ര ന​ട​പ​ടി​ക്കി​ടെ എ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ്​ ആ​ശു​പ​ത്രി​യി​ലെ ഡി​സ്​​ചാ​ർ​ജ്​ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ചി​കി​ത്സ​യു​ടെ​യോ ലാ​ബ്​ പ​രി​ശോ​ധ​ന​ക​ളു​ടെ​യോ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹ​ത്തി​ന്റെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന്​ നിർദ്ദേ​ശി​ച്ചു.

ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ മൃ​ത​ദേ​ഹം കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റാ​നും നിർദ്ദേ​ശം ന​ൽ​കി. ന​രി​പ്പ​റ്റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം സ്ര​വ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് മൃ​ത​ദേ​ഹം കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

വൈ​കീ​ട്ട്​ ല​ഭി​ച്ച പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ൽ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹം രാ​ത്രി​യാ​ണ്​ വി​ട്ടു​കൊ​ടു​ത്ത​ത്. നേ​ര​ത്തെ അ​മ്മ​യു​ടെ ചി​കി​ത്സാ​ർ​ഥം ഗീ​ത ഇ​തേ ആ​ശു​പ​ത്രി​യി​ൽ ഏ​താ​നും ദി​വ​സം നി​ന്നി​രു​ന്നു.

അ​വി​ടു​ന്ന്​ തി​രി​ച്ചു​വ​ന്ന ശേ​ഷ​മാ​ണ്​ പ​നി ബാ​ധി​ച്ച​തെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്​ ഗീ​ത​യെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ​ണം അ​ട​ച്ച വി​വ​ര​ങ്ങ​ള​ല്ലാ​തെ മ​റ്റൊ​ന്നും ഡി​സ്​​ചാ​ർ​ജ്​ രേ​ഖ​യി​ൽ ഇ​ല്ലെ​ന്നാ​ണ്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞ​ത്.

ചി​കി​ത്സ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ സം​സ്​​കാ​രം വൈ​കാ​നും കു​ടും​ബം ഉ​ത്ക​ണ്ഠ​യി​ലാ​കാ​നും ഇ​ട​വ​രി​ല്ലാ​യി​രു​ന്നു​വെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടും പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല​ത്രെ.

ഒ​ര​പ്പി​ൽ കോ​ര​ന്റെ​യും നാ​രാ​യ​ണി​യു​ടെ മ​ക​ളാ​ണ് ഗീ​ത. ഭ​ർ​ത്താ​വ്: രാ​ജ​ൻ. മ​ക്ക​ൾ: രാ​ഗി, രാ​ഹു​ൽ. മ​രു​മ​ക്ക​ൾ: ശ്രു​തി, അ​നീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ന്ദ്ര​ൻ, സു​ധ, സു​കേ​ഷ്.

#incident #delayed #burial #housewife #body #Action #taken #against #hospital #PanchayathPresident

Next TV

Related Stories
#protest | ചങ്ങരോത്ത് പഞ്ചായത്തിലെ റോഡുകളുടെ തകർച്ച; കുഴികളിൽ നിന്ന് വെള്ളം കോരി പ്രതിഷേധിച്ച് നാട്ടുകാർ

Jul 15, 2024 01:03 PM

#protest | ചങ്ങരോത്ത് പഞ്ചായത്തിലെ റോഡുകളുടെ തകർച്ച; കുഴികളിൽ നിന്ന് വെള്ളം കോരി പ്രതിഷേധിച്ച് നാട്ടുകാർ

നടപടി ആയിട്ടില്ല എന്നു മാത്രമല്ല, വെള്ളത്തിന് വേണ്ടി പൈപ്പിടാൻ പൊട്ടിച്ച് നാശമാക്കുകയും...

Read More >>
#parco | വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jul 15, 2024 10:39 AM

#parco | വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#arreste | 20 കിലോ കഞ്ചാവുമായി കുറ്റ്യാടി സ്വദേശി  ഉൾപ്പെടെ  മൂന്ന്   പേർ പിടിയിൽ

Jul 14, 2024 07:07 PM

#arreste | 20 കിലോ കഞ്ചാവുമായി കുറ്റ്യാടി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജീവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് പ്രതികളെ...

Read More >>
#RJD | കായക്കൊടി റോഡ് നവീകരിക്കണം - ആർ.ജെ ഡി

Jul 14, 2024 04:12 PM

#RJD | കായക്കൊടി റോഡ് നവീകരിക്കണം - ആർ.ജെ ഡി

ടൗണിൽ വരുന്ന പൊതുജനങ്ങൾ വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്...

Read More >>
Top Stories


News Roundup