കുറ്റ്യാടി: (kuttiadinews.in) ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് പ്രവേശനം നേടി നാടിന് അഭിമാനമായി മാറി മീത്തലെ മാണിക്കോത്ത് മൊയ്തു, ജമീല ദമ്പതികളുടെ മകൾ ഫാത്തിമ മൊയ്തു.ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് പ്രവേശനം നേടി എന്ന പ്രോഗ്രാമിനാണ് ഫാത്തിമക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത് .

ജർമനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളിലെ ആറ് സർവകലാശാലകളിൽ ഇഷ്ടമുള്ളിടത്ത് നിന്ന് പഠനം പൂർത്തിയാക്കാം. ഒപ്പം ഡൽഹി സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ബിരുദം പൂർത്തിയാക്കിയ ഫാത്തിമ എഫ് എഫ് എഫ് പി ഡൽഹി ചാപ്റ്റർ അംഗമായിരുന്നു.
ജി എച്ച് എസ് എസ് കുറ്റ്യാടിയിൽ ആണ് ഫാത്തിമ പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. മാതാപിതാക്കൾക്കൊപ്പം എല്ലാ പിന്തുണയുമായി സഹോദരി ജാസ്മിനും, സഹോദരി ഭർത്താവും ജി എച്ച് എസ് എസ് കുറ്റ്യാടിയിലെ അധ്യാപകനും ആയ ഷമീമും ഒപ്പമുണ്ട് .
Fatima Moitu became the pride of the country