സൂര്യനന്ദ് ഇന്ന് യാത്രതിരിക്കും; ഗുസ്തിമത്സരത്തിലേക്ക് ഒരു കുറ്റ്യാടിക്കാരൻ

സൂര്യനന്ദ് ഇന്ന് യാത്രതിരിക്കും; ഗുസ്തിമത്സരത്തിലേക്ക് ഒരു കുറ്റ്യാടിക്കാരൻ
May 26, 2022 12:10 PM | By Vyshnavy Rajan

കുറ്റ്യാടി : ത്ധാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന ദേശീയ ഗുസ്തിമത്സരത്തിൽ പങ്കെടുക്കാനായി സൂര്യനന്ദ് വ്യാഴാഴ്ച യാത്രതിരിക്കും.

സംസ്ഥാനതല അണ്ടർ 15 ഗുസ്തിമത്സരത്തിലെ ഗ്രീക്കോ-റോമൻ വിഭാഗത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി കുറ്റ്യാടിക്ക് അഭിമാനമായി സൂര്യനന്ദ്.

ഊരത്ത് മാവുള്ളചാലിലെ കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണബാങ്കിലെ നിത്യനിധി കലക്ഷൻ ഏജൻറായ എം.സി. ചന്ദ്രന്റെയും, ഷിജിയുടെയും മകനായ സൂര്യനന്ദ് ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.

കുറ്റ്യാടി എം.ഐ.യു.പി. സ്കൂളിൽനിന്നും ഏഴാംക്ലാസ് കഴിഞ്ഞതിനുശേഷം തിരുവനന്തപുരം ജി.വി. രാജ സ്മാരകസ്കൂളിലേക്ക് ഏട്ടാംക്ലാസിൽ പ്രവേശനം ലഭിച്ചതോടെയാണ് ഗുസ്തിയിൽ പരിശീലനം നേടുന്നത്.

സൂര്യനന്ദിനെ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.­എൽ.എ., ബ്ലോക്ക് പ്രസിഡൻറ് കെ.പി. ചന്ദ്രി, പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ, ടി.കെ. മോഹൻദാസ്, എ.സി. അബ്ദുൾമജീദ് തുടങ്ങിയവർ അഭിനന്ദിച്ചു.

Suryanand to leave today; A culprit to wrestling

Next TV

Related Stories
പ്രവർത്തക കൺവെൻഷൻ; മരുതോങ്കര യു.ഡി.എഫ് പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു

Jan 30, 2026 02:17 PM

പ്രവർത്തക കൺവെൻഷൻ; മരുതോങ്കര യു.ഡി.എഫ് പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു

മരുതോങ്കര യു.ഡി.എഫ് പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു...

Read More >>
മണ്ഡലം ജാഥ; എൽഡിഎഫ് കൊടുവള്ളി മണ്ഡലം ജാഥയ്ക്ക് നരിക്കുനിയിൽ തുടക്കം

Jan 30, 2026 01:07 PM

മണ്ഡലം ജാഥ; എൽഡിഎഫ് കൊടുവള്ളി മണ്ഡലം ജാഥയ്ക്ക് നരിക്കുനിയിൽ തുടക്കം

എൽഡിഎഫ് കൊടുവള്ളി മണ്ഡലം ജാഥയ്ക്ക് നരിക്കുനിയിൽ...

Read More >>
കുറ്റ്യാടിക്ക് 13.25 കോടി;   സംസ്ഥാന ബജറ്റ്  കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 13.25 കോടി രൂപയുടെ പദ്ധതികളെന്ന് എംഎൽഎ

Jan 29, 2026 04:34 PM

കുറ്റ്യാടിക്ക് 13.25 കോടി; സംസ്ഥാന ബജറ്റ് കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 13.25 കോടി രൂപയുടെ പദ്ധതികളെന്ന് എംഎൽഎ

സംസ്ഥാന ബജറ്റ് കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 13.25 കോടി രൂപയുടെ പദ്ധതികളെന്ന്...

Read More >>
സർക്കാറിന്റേത് അഴിമതിയും ധൂർത്തും: പാറക്കൽ അബ്ദുള്ള

Jan 29, 2026 09:44 AM

സർക്കാറിന്റേത് അഴിമതിയും ധൂർത്തും: പാറക്കൽ അബ്ദുള്ള

സർക്കാറിന്റേത് അഴിമതിയും ധൂർത്തും: പാറക്കൽ...

Read More >>
പുതുയുഗ യാത്ര സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് പോസ്റ്റർ പ്രകാശനം ചെയ്തു

Jan 28, 2026 07:36 PM

പുതുയുഗ യാത്ര സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് പോസ്റ്റർ പ്രകാശനം ചെയ്തു

പുതുയുഗ യാത്ര സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് പോസ്റ്റർ പ്രകാശനം...

Read More >>
റോഡ് ഉദ്ഘാടനം; കുന്നുമ്മൽ പഞ്ചായത്തിലെ തയ്യുള്ളതിൽ റോഡ് നവീകരണം പൂർത്തിയായി

Jan 28, 2026 03:52 PM

റോഡ് ഉദ്ഘാടനം; കുന്നുമ്മൽ പഞ്ചായത്തിലെ തയ്യുള്ളതിൽ റോഡ് നവീകരണം പൂർത്തിയായി

കുന്നുമ്മൽ പഞ്ചായത്തിലെ തയ്യുള്ളതിൽ റോഡ് നവീകരണം...

Read More >>
Top Stories

News Roundup