---
title: ""യെസ് ടു ഫുട്ബോൾ നൊ ടു ഡ്രഗ്സ് "   സ്റ്റുഡൻ്റ് പൊലീസ് ഫുട്ബോൾ മത്സരം   "
english_title: ""Yes to Football No to Drugs" Student Police Football Match"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/44970/yes-to-football-no-to-drugs-student-police-football-match"
published_at: "2022-05-25T19:52:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/628e3bde329ac_police.jpg"
keywords: []
---

# "യെസ് ടു ഫുട്ബോൾ നൊ ടു ഡ്രഗ്സ് "   സ്റ്റുഡൻ്റ് പൊലീസ് ഫുട്ബോൾ മത്സരം   

> **Lead Summary:** **വട്ടോളി:** സബ്സിവിഷൻ എസ് പി സി സ്കൂൾതല ഫുട്ബോൾ മത്സരം ബുധനാഴ്ച വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു.

## Article Content

**വട്ടോളി:** സബ്സിവിഷൻ എസ് പി സി സ്കൂൾതല ഫുട്ബോൾ മത്സരം ബുധനാഴ്ച വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു.

ലഹരി , മദ്യം, മയക്കു മരുന്ന് തുടങ്ങിയ വിഷ പദാർത്ഥങ്ങൾ ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല എന്ന സന്ദേശം എല്ലാവരും ഉൾക്കൊള്ളുക എന്നതായിരുന്നു യെസ് ടു ഫുട്ബോൾ നൊ ടു ഡ്രഗ്സ് . നാദാപുരം ഡിവൈഎസ്പി ജേക്കബ് ഫുട്ബോൾ മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു .

നാദാപുരം സബ്ഡിവിഷൻ എസ് പി സി - എ എൻ ഒ പി രാജീവൻ സ്വാഗതം പറഞ്ഞു . എക്സൈസ് പ്രിവന്റീവ് ഓഫീസർ പി പി ചന്ദ്രൻ യോഗത്തിന്റെ അദ്ധ്യക്ഷനായി . കുറ്റ്യാടി എസ് ഐ ഷമീർ , എസ് പി സി പി ടി എ മെമ്പർ കെ പ്രമോദ് ആശംസ അർപ്പിച്ചു . പി കെ സുഗുണൻ മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/44970/yes-to-football-no-to-drugs-student-police-football-match)