മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ നടത്തി

മാലിന്യത്തെ നാടുകടത്താൽ വേളത്ത് ശുചിത്വ ഹർത്താൽ നടത്തി
May 24, 2022 11:07 PM | By Vyshnavy Rajan

വേളം : പഞ്ചായത്തിന് കീഴിലെ എല്ലാ അങ്ങാടികളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെ ശുചിത്വ ഹർത്താൽ ആചരിച്ചു.

പള്ളിയത്ത്, കേളോത്ത്മുക്ക്, പെരുവയൽ, പൂമുഖം തുടങ്ങിയ അങ്ങാടികളിലെ കടകൾ അടച്ചുകൊണ്ട് മുഴുവൻ വ്യാപാരികളും ശുചീകരണത്തിൽ പങ്കെടുത്തു. പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കേളോത്ത് മുക്കിൽ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു.

പഞ്ചായത്ത് അം​ഗം അനീഷ പ്രദീപ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റഷീദ്, ഹരിത കർമ്മസേന അംഗങ്ങൾ, പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Sanitation hartal was held during the deportation of waste

Next TV

Related Stories
 സാഹിത്യക്കൂട്ടം ; വട്ടോളിയിൽ സർഗവേദി വാർഷികാഘോഷവും പുസ്തക പ്രകാശനവും  നടത്തി

Jan 13, 2026 02:18 PM

സാഹിത്യക്കൂട്ടം ; വട്ടോളിയിൽ സർഗവേദി വാർഷികാഘോഷവും പുസ്തക പ്രകാശനവും നടത്തി

സർഗവേദി വാർഷികാഘോഷവും പുസ്തക പ്രകാശനവും നടത്തി...

Read More >>
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം; മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Jan 12, 2026 02:24 PM

ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം; മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം...

Read More >>
Top Stories

News Roundup