---
title: "കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു "
english_title: "Entrepreneurship workshop was organized at Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/44721/entrepreneurship-workshop-was-organized-at-kayakodi"
published_at: "2022-05-24T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ce07fb45f5_kayakkody.jpg"
keywords: []
---

# കായക്കൊടിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **കായക്കൊടി:** വ്യവസായ-വാണിജ്യ വകുപ്പിന്റെയും കായക്കൊടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**കായക്കൊടി:** വ്യവസായ-വാണിജ്യ വകുപ്പിന്റെയും കായക്കൊടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർപേഴ്സൺ കെ. ഉമ അധ്യക്ഷയായി. എ.ഡി.ഐ.ഒ പ്രണവൻ വ്യവസായ വകുപ്പിന്റെ പദ്ധതികൾ വിശദീകരിച്ചു.

കുടുംബശ്രീ ട്രെയിനർ ജയൻ പൂക്കാട് മോട്ടിവേഷൻ ക്ലാസെടുത്തു. പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത മുരളി, പഞ്ചായത്ത്‌ അംഗങ്ങളായ അബ്ദുൾ റഫീഖ്, അബ്ദുൾ ലത്തീഫ്, ബിജു, ജലജ, ശോഭ, അഷറഫ്, സെക്രട്ടറി കെ. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/44721/entrepreneurship-workshop-was-organized-at-kayakodi)