adimage

adimage

പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി adimage adimage
2026-07-24T08:49:00 | By Fathimathul Henna
#Latest News #Plus One Admission #Government Higher Secondary #Aided Schools #Kuttiyadi

കുറ്റ്യാടി:(kuttiadi.truevisionnews.com)സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിച്ചപ്പോൾ ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളെ പൂർണമായി അവഗണിച്ചതായി പരാതി. പുതിയതായി അനുവദിച്ച 20 ബാച്ചുകളും എയ്ഡഡ് സ്ഥാപനങ്ങൾക്കു മാത്രമാണ് നൽകിയിരിക്കുന്നത്.

വടകര താലൂക്കിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്ന കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. കുന്നുമ്മൽ ഉപജില്ലയിലെ രണ്ട് സർക്കാർ ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി സൗകര്യമുള്ള ഏക സ്ഥാപനമാണിത്.

നിലവിലുള്ള 8 ബാച്ചുകളിൽ 65 കുട്ടികളെ വരെ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പൂർത്തിയാക്കുന്ന 650 കുട്ടികളിൽ 400 ഔദ്യോഗിക സീറ്റുകളും മാർജിനൽ ഇൻക്രീസ് വഴി 120 സീറ്റുകളും മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.

രണ്ട് ബാച്ചുകൾ കൂടി ലഭിച്ചാൽ പോലും സീറ്റുകൾ തികയാത്ത സാഹചര്യമാണുള്ളത്. ഭാവിയിൽ ഒരു ബാച്ചിൽ 40 കുട്ടികൾ എന്ന നിലയിലേക്ക് മാറേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ബയോളജി സയൻസ് ബാച്ചുകൾ മാത്രമുള്ള ഇവിടെ കമ്പ്യൂട്ടർ സയൻസ് ഉൾപ്പെടെയുള്ള പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ സർക്കാർ സ്കൂളുകളെ അവഗണിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. പ്രവേശന ആവശ്യകതയും പ്രാദേശിക ആവശ്യവും ശാസ്ത്രീയമായി വിലയിരുത്താതെയുള്ള ഈ തീരുമാനം എയ്ഡഡ് മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആക്ഷേപവും ഇതിനകം ഉയർന്നു കഴിഞ്ഞു.


Content Highlight: Plus One New Batches Denied To Government Schools In Kozhikode District-new-NEW-new

#Latest News #Plus One Admission #Government Higher Secondary #Aided Schools #Kuttiyadi

adimage

Next TV

adimage adimage
Related Stories
ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

Jul 23, 2026 02:48 PM

ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരമ്പരാഗത ചികിത്സ. ഡോക്ടർ...

Read More >>
കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

Jul 23, 2026 11:18 AM

കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കക്കട്ടിൽ 'കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. എം. പ്രകാശൻ ഉദ്ഘാടനം...

Read More >>
കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

Jul 22, 2026 07:03 PM

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി പ്രിയദർശിനി ബസ്. 160 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർ സുധീറിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം...

Read More >>
adimageadimage
വെരിക്കോസ് മാറണോ ? ചികിത്സ ക്യൂ കെയറിലുണ്ട്

Jul 22, 2026 02:58 PM

വെരിക്കോസ് മാറണോ ? ചികിത്സ ക്യൂ കെയറിലുണ്ട്

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് പ്രഗത്ഭ ഡോക്ടർമാരുടെ സേവനം...

Read More >>
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം

Jul 22, 2026 02:48 PM

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുന്നുമ്മൽ തവിടോറ കുന്നിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി....

Read More >>
തൊട്ടിൽപ്പാലം വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 11:26 AM

തൊട്ടിൽപ്പാലം വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം ചാത്തൻകോട്ട് നട സ്വദേശിനി നാരായണിയെ (60) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
adimage
Top Stories










News Roundup






adimage
Entertainment News





adimage
adimage