#Latest news #Kuttiyadi News #Theft #Kerala Police #Home Care Center #Robbery
കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുറ്റ്യാടി - മരുതോങ്കര റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കവർച്ച. 'പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയർ' എന്ന സ്ഥാപനത്തിലാണ് പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷണസംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന 48,000 രൂപ കവർന്നത്.
ഇന്നലെ രാത്രി 11.45-നും ഇന്ന് രാവിലെ 7.00-നും ഇടയിലാണ് സംഭവം നടന്നത്. സ്ഥാപനത്തിന്റെ ഓഫീസ് മുറിയുടെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളന്മാർ അകത്തുകയറിയത്. തുടർന്ന് അലമാരയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .
കൽപകഞ്ചേരി കുരുക സ്വദേശി കൂരിയാടൻ വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ പരാതിയിൽ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Content Highlight: Theft at Kuttiyadi Home Care Center, Rs 48000 Stolen, Police Investigation On
#Latest news #Kuttiyadi News #Theft #Kerala Police #Home Care Center #Robbery








































