adimage

adimage

മോദി സർക്കാർ രാജ്യത്തിന്റെ യശസ്സുയർത്തിയെന്ന് ബിജെപി പഠന ശിബിരം

മോദി സർക്കാർ രാജ്യത്തിന്റെ യശസ്സുയർത്തിയെന്ന് ബിജെപി പഠന ശിബിരം adimage adimage
2026-07-21T17:37:00 | By Fidha Parvin
#Latest news #Kuttiyadi BJP #Narendra Modi #Ayushman Vandan Yojana #PM Shri Scheme

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ യശ സ്സുയർത്തിയെന്ന് ബിജെ.പി സംസ്ഥാന സമിതിയംഗവും ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രഭാരിയുമായ ഒ നിധിഷ്. ബിജെപി കുറ്റ്യാടി മണ്ഡലം വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദ യാൽ ഉപാധ്യായ് പ്രശിക്ഷൺ മഹാഭിയാൻ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരു ന്നു അദ്ദേഹം.

35 അന്താരാഷ്ട്ര ബഹുമ തികൾ ഏറ്റുവാങ്ങിയ പ്രധാനനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനപ്രിയ പദ്ധതികൾ പോലും കേരളത്തിൽ പൂർണമായി നടപ്പാക്കുന്നില്ലെന്നും 70 വയസ്സ് കഴിഞ്ഞവർക്കുള്ള ആയുഷ് മാൻ വന്ദന യോജന ഉൾപ്പെ ടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന പി എം ശ്രീ പദ്ധതിയിൽ കേരളം പൂർണ പങ്കാളിത്തം ഉറപ്പാക്ക ണമെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സ ഹകരിച്ച് മുന്നോട്ടുപോകണ മെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം ജനറൽ സെക്രട്ടറി വി. പി. ഷാജു

അധ്യക്ഷനായി. നോർത്ത് ,ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. പി. മുരളി അഡ്വ: കെ ദിലീപ് സംഥാന സമിതിയംഗം എം പി രാജൻ വൈസ് പ്രസിഡണ്ട് ടി.കെ പ്രഭാകരൻ എസ് ടി മോർച്ച ജില്ല പ്രസിഡണ്ട് ആർ കെ ശങ്കരൻ സംസ്ഥന കൗൺസിൽ അംഗം എം. എം രാധാകൃഷ്ണൻ യുവമോർച്ച ജില്ല സെക്രട്ടറി ഷിബിൻ പത്മനാഭൻ ജില്ല സമിതി അംഗങ്ങളായ എൻ.കെ ദിനേശൻ , ടി.കെ. രാജൻ , രാജീവൻ മൈയിലോട്ട് , പി കുമാരൻ , കെ മുകുന്ദൻ, ലാലു വട്ടോളി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ ഷിജു. സ്വാഗതവും കർഷക മോർച്ച നോർത്ത് ജില്ല ജനറൽ സെക്രട്ടറി യു.കെ അർജ്ജുനൻ നന്ദിയും രേഖപ്പെടുത്തി.

Content Highlight: Narendra Modi Government Uplifted Nation's Prestige: O Nidhish BJP

#Latest news #Kuttiyadi BJP #Narendra Modi #Ayushman Vandan Yojana #PM Shri Scheme

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അരലക്ഷത്തിനടുത്ത് രൂപ കവർന്നു

Jul 21, 2026 04:29 PM

കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അരലക്ഷത്തിനടുത്ത് രൂപ കവർന്നു

കുറ്റ്യാടി - മരുതോങ്കര റോഡിലെ പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയർ സ്ഥാപനത്തിൽ മോഷണം. ഓഫീസ് പൂട്ട് പൊളിച്ച് അലമാരയിൽ നിന്ന് 48,000 രൂപ കവർന്നു. സിസിടിവി...

Read More >>
ത്വക്ക് രോഗങ്ങൾ മാഞ്ഞുപോകാൻ ക്യൂ കെയർ

Jul 21, 2026 01:39 PM

ത്വക്ക് രോഗങ്ങൾ മാഞ്ഞുപോകാൻ ക്യൂ കെയർ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് പ്രഗത്ഭ ഡോക്ടർമാരുടെ സേവനം...

Read More >>
 അമ്പലകുളങ്ങര ആക്രി കടയിൽ 1.67 ലക്ഷം കവർച്ച; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

Jul 21, 2026 10:15 AM

അമ്പലകുളങ്ങര ആക്രി കടയിൽ 1.67 ലക്ഷം കവർച്ച; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

കക്കട്ട് അമ്പലകുളങ്ങരയിലെ ആക്രി കടയിൽ നിന്ന് 1.67 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കളായ രണ്ട് പേരെ നാദാപുരം പോലീസ് പിടികൂടി. 250...

Read More >>
adimageadimage
എ ജെ ജെ എം എച്ച് എസ് എസ് ചാത്തങ്കോട്ടുനടയിൽ എൻ.എസ്.എസ് നേതൃത്വത്തിൽ കരനെൽ കൃഷിക്ക് തുടക്കം

Jul 20, 2026 02:40 PM

എ ജെ ജെ എം എച്ച് എസ് എസ് ചാത്തങ്കോട്ടുനടയിൽ എൻ.എസ്.എസ് നേതൃത്വത്തിൽ കരനെൽ കൃഷിക്ക് തുടക്കം

കാവിലുംപാറ എ ജെ ജെ എം എച്ച് എസ് എസ് ചാത്തങ്കോട്ടുനട എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കരനെൽ കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഘ...

Read More >>
കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ

Jul 20, 2026 10:57 AM

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ

കുറ്റ്യാടിയിൽ പുതിയ ആയുർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, ത്വക്ക് രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് വിദഗ്ധ ചികിത്സ...

Read More >>
തൂഫാനൊപ്പം തണലായി കുഞ്ഞു കൈകളുടെ വരകൾ ലഹരിക്കെതിരെ ചിത്രരചന മത്സരം ആവേശമായി

Jul 20, 2026 10:47 AM

തൂഫാനൊപ്പം തണലായി കുഞ്ഞു കൈകളുടെ വരകൾ ലഹരിക്കെതിരെ ചിത്രരചന മത്സരം ആവേശമായി

കുറ്റ്യാടി നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ചിത്രരചന മത്സരം. ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുന്നുമ്മൽ...

Read More >>
adimage
Top Stories










News Roundup






GCC News






adimage adimage
adimage