#Latest news #Kuttiady #Operation Thoofan #Anti Drug Campaign #SKSSF #Kerala News
കുറ്റ്യാടി: (https://kuttiadi.truevisionnews.com/) സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ ലഹരിവിരുദ്ധ കാമ്പയിന് കുറ്റ്യാടി മേഖലയിൽ തുടക്കമായി. കെ.എം. അഭിജിത്ത് എം.എൽ.എ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന ബോധവത്കരണവും സാമൂഹിക ഇടപെടലുകളും മാതൃകാപരമാണെന്ന് എം.എൽ.എ പറഞ്ഞു. ലഹരി ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ യുവജന സംഘടനകളും പൊതുസമൂഹവും കൈകോർക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അർശാദ് ദാരിമി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേഖല പ്രസിഡന്റ് അജ്മൽ അശ്അരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എം. റാഷിദ് കാക്കുനി, മുജീബുറഹ്മാൻ അൻസ്വരി നീലഗിരി, അബൂബക്കർ ഫൈസി, വി.കെ. റിയാസ്, ശൈജൽ അഹമ്മദ്, ഡോ. സമീർ അഹമ്മദ്, കെ.പി. ശൗക്കത്തലി,
ഹാഫിസ് മുഹമ്മദ്, സ്വാലിഹ് മാക്കൂൽ, ശൗക്കത്തലി വടയം, യൂസുഫ് പെരുവയൽ, ഒ.കെ. റിയാസ്, അബ്ദുറസാഖ് ചോയിമഠം, കെ.പി. ജംഷീർ, കെ.സി. ജൻസിഫ്, സുഹൈൽ ചെമ്പോട്, ശമ്മാസ് അബ്ദുള്ള, മൊയ്തു ഹാജി, ഇ.പി. കുഞ്ഞബ്ദുല്ല, ഇ.പി. ഹമീദ്, നവാസ് ആക്കൽ, റുവൈസ് അഹമ്മദ്, നാഫി ആക്കൽ, റഈസ് പാറക്കൽ, ഫായിസ് ആക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Content Highlight: Operation Thoofan Anti-Drug Campaign Launched in Kuttiady by MLA K M Abhijith
#Latest news #Kuttiady #Operation Thoofan #Anti Drug Campaign #SKSSF #Kerala News













































