adimage
adimage
adimage adimage
2026-07-18T11:09:00

#Latest News #Ramayana Masam #Ambalkulangara Temple

കക്കട്ടിൽ: (kuttiadi.truevisionnews.com) അമ്പലക്കുളങ്ങര ശ്രീ പാർവതി ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണമാസാചരണ പരിപാടികൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. ചടങ്ങുകളുടെ ഔപചാരികമായ ഉദ്ഘാടനം കെ.പി. വിജയൻ നിർവ്വഹിച്ചു.

കുനിയിൽ അനന്തൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അപർണ രാമായണ പാരായണം നടത്തി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എംജി സർവകലാശാലയിൽ നിന്ന് ബിഎ സംഗീതത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഗൗരി കൃഷ്ണയെയും, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ മറ്റ് വിദ്യാർത്ഥികളെയും ഉപഹാരം നൽകി അനുമോദിച്ചു.

ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളും പ്രമുഖ വ്യക്തികളുമായ എം.ടി. രവീന്ദ്രൻ, കെ.പി. ബാബു, സി.പി. ബാലകൃഷ്ണൻ, എടത്തിൽ ദാമോദരൻ, ടി.എം. കുമാരൻ, രാമചന്ദ്രൻ കുറ്റിയിൽ, കെ.പി. കമല, വിജയലക്ഷ്മി, പി. പ്രഭ, ശശികല, പ്രസന്ന എടത്തിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. രാമായണ മാസത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പാരായണങ്ങളും ക്ഷേത്രത്തിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Content Highlight: Ambalkulangara Sree Parvathy Temple Ramayana Masam Inauguration

#Latest News #Ramayana Masam #Ambalkulangara Temple

adimage

Next TV

adimage
Top Stories










News Roundup






GCC News






adimage
Entertainment News





adimage
adimage