#Latest News #KPSTA #Oommen Chandy #Kunnummal #Diaper Bank
കുറ്റ്യാടി: (kuttiadi.truevisionnews.com) മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി കിടപ്പിലായ കുട്ടികൾക്ക് കരുതലുമായി കെപിഎസ്ടിഎ രംഗത്ത്. കെപിഎസ്ടിഎ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് കുന്നുമ്മൽ ബിആർസിക്ക് കീഴിലുള്ള കിടപ്പിലായ കുട്ടികൾക്കായി ഡയപ്പറുകൾ കൈമാറിയത്.
ഡയപ്പർ ബാങ്കിലേക്കുള്ള വിതരണോദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ നിർവ്വഹിച്ചു. കുന്നുമ്മൽ ബിപിസി എം.ടി. പവിത്രൻ, പ്രയ്‌സി തോമസ് എന്നിവർ ചേർന്ന് ഡയപ്പറുകൾ ഏറ്റുവാങ്ങി. ഉപജില്ലാ പ്രസിഡന്റ് ടി. സുധീരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിഎസ്ടിഎ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. രഞ്ജിത്ത് കുമാർ മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് അംഗങ്ങളായ ഏലിയാറ ആനന്ദൻ, എൻ.വി. ചന്ദ്രൻ, വട്ടോളി ജിയുപിഎസ് പ്രധാനാധ്യാപകൻ കെ. പ്രകാശൻ, ഇ. ഉഷ, വി. വിജേഷ്, പി.പി. ദിനേശൻ, അഖിൽ ഹരികൃഷ്ണൻ, ടി.വി. രാഹുൽ, പി. സാജിദ്, ജി.കെ. വരുൺ കുമാർ, സുധീർ അരൂർ, നിധിൻ മുരളി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
Content Highlight: KPSTA Kunnummal Diaper Bank Oommen Chandy Memorial















































