#Oommen Chandy #Kakkattil #Congress #Remembrance
കക്കട്ടിൽ: ജനപ്രിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ അയവിറക്കി കക്കട്ടിൽ 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു."ഉമ്മൻ ചാണ്ടി സ്മൃതി സംഗമം" എന്ന പേരിൽ നടന്ന ചടങ്ങിൽ ചിത്രകാരൻ രാജഗോപാലൻ കാരപ്പറ്റ ഉമ്മൻ ചാണ്ടിയുടെ ചിത്രം വരച്ച് നൽകി.
വാർഡ് മെമ്പർ എലിയാറ ആനന്ദൻ ചിത്രം ഏറ്റുവാങ്ങി.വാർഡ് പ്രസിഡണ്ട് ടി.വി. രാഹുൽ അധ്യക്ഷത വഹിച്ചു. വി.പി. മൊയ്തു, ജമാൽ മൊകേരി, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, പി.പി. ജിതേഷ്, മനീഷ് പിലാച്ചേരി, ഒ. കുമാരൻ, കെ.കെ. അസീസ്, ഒ.പി. ഗംഗാധരൻ, ദിനേശൻ എടത്തിൽ, എം. അബ്ദുള്ള, പ്രേമനാഥൻ, ഒ.പി. ഹംസ, സി.കെ. മമ്മു, രഘുനാഥ് കക്കട്ടിൽ, പുത്തൻപുരയിൽ പോക്കർ, ബാബുരാജ് വട്ടോളി, ഷാജഹാൻ കല്ലേരി എന്നിവർ സംസാരിച്ചു.
കക്കട്ട് ടൗണിൽ നടന്ന അനുസ്മരണ യോഗത്തിന് പി.പി. അശോകൻ, വി.എം. കുഞ്ഞികണ്ണൻ, കെ.കെ. രാജൻ, വി.വി. വിനോദൻ, ഒ. വനജ, കുളങ്ങരത്ത് ബീന, പി.എം. അഷറഫ്, കെ.കെ. രവി, മുരളി കുളങ്ങരത്ത്, അമ്പലക്കുളങ്ങര എം.ടി. രവീന്ദ്രൻ, അനന്തൻ കുനിയിൽ, അരുൺ മുയ്യോട്ട്, കെ.പി. കണ്ണൻ, മൊകേരി എൻ.കെ. നസീർ, ജമാൽ മൊകേരി, കെ.പി. ബാബു, പാതിരിപ്പറ്റയിൽ ലാലു എടക്കാട്ട്, സീബ, ചന്ദ്രശേഖരൻ, പിലാച്ചേരി പി.പി. ജിതേഷ്, വി.പി. പുരുഷു, പ്രേമൻ നന്ദിലത്ത്, തവിടോറ പി.കെ. ലിഗേഷ്, എം.എം. മിഥുൻ, വട്ടോളിയിൽ കെ.പി. കരുണൻ, കെ. അജിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ജനങ്ങളോടൊപ്പം നിന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രസംഗകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജനസേവന മാതൃകകൾ പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
Content Highlight: Oommen Chandy Remembrance Held In Kakkattil With Painting Tribute By Rajagopalan
















































