adimage
adimage
adimage adimage
2026-07-18T12:40:00

#Perambra News #Kozhikode Drug Seizure #MDMA Kerala #DAnSaF #Luxury Car Drug Gang

കക്കട്ട് : (https://kuttiadi.truevisionnews.com/) ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് ലഹരി വിൽപന നടത്തുന്ന സംഘം പേരാമ്പ്രയിൽ ഡാൻസാഫിന്റെ പിടിയിൽ.  കക്കട്ട് സ്വദേശികളായ മുഹമ്മദ് തസ്നീം, സിറാജ്, ബംഗളൂരു സ്വദേശി മുഹമ്മദ് യാസീൻ എന്നിവരാണ് പിടിയിലായത്.

ഇവർ സഞ്ചരിച്ച ക്രെറ്റ കാറിന്റെ ഡാഷ് ബോർഡിൽ നിന്നും 51.43 ഗ്രാം എംഡിഎംഎയും സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 8 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത പണം ലഹരി വിൽപനയിലൂടെ സമാഹരിച്ചതാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ആഡംബര കാറുകളിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്നായിരുന്നു ഇവരുടെ വിൽപന രീതി. വിദേശത്തായിരുന്ന മുഹമ്മദ് തസ്നീം കടുത്ത സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായാണ് ലഹരി മാഫിയയുമായി കൈകോർത്തതെന്നാണ് പോലീസിന് നൽകിയ പ്രാഥമിക മൊഴി. പ്രതികളുടെ അന്തർസംസ്ഥാന ലഹരി ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ലഹരിവിൽപ്പനക്കാരാണ് തസ്നീമും സിറാജും. ആഡംബര കാറുകൾ വാടകയ്ക്ക് എടുത്തും യുവതികളെയും ചെറുപ്പക്കാരെയും ശൃംഖലയിലെ കണ്ണികളാക്കിയുമാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.സ്ത്രീകളെ ലഹരി കടത്തിനുള്ള ചുമട്ടുകാരായി ഉപയോഗിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഡാൻസാഫ് സംഘത്തിലെ എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എഎസ്ഐമാരായ എൻ.എം. ജയരാജൻ, ഷാജി വി.വി., ബിനീഷ് വി.സി., സദാനന്ദൻ വി., സുനിൽ കുമാർ സി.എം., സീനിയർ സിപിഒമാരായ ജിനീഷ് പി.പി., അനസ് പി.കെ., അഖിലേഷ് ഇ.കെ., സിപിഒമാരായ അനൂപ് സെൻ, ലിധിൻ ഡി.ബി., റിജേഷ് ഒ.എം., മിഥുൻ മോഹൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlight: Perambra Drug Bust: 3 Arrested With 51g MDMA and Rs 8 Lakh in Luxury Car

#Perambra News #Kozhikode Drug Seizure #MDMA Kerala #DAnSaF #Luxury Car Drug Gang

adimage

Next TV

adimage
Top Stories










News Roundup






GCC News






adimage
Entertainment News





adimage
adimage