#Latest News #Kuttiady #Theft #Kerala Police
കുറ്റ്യാടി:(kuttiadi.truevisionnews.com) അമ്പലക്കുളങ്ങരയിൽ കടയുടെ ഗ്രിൽ തകർത്ത് കവർച്ച നടത്തിയ സംഭവത്തി അന്വേഷണം ഊർജിതമാക്കി പോലീസ്. അമ്പലക്കുളങ്ങര സ്വദേശി ഗാന്ധി എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്.
അകത്തുകയറിയ മോഷ്ടാക്കൾ മേശവലിപ്പിൽ സൂക്ഷിച്ച 1.62 ലക്ഷം രൂപയോളം കവർന്നതായാണ് പരാതിയിൽ പറയുന്നത്.
വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന കടയുടെ ഗ്രില്ലുകൾ തകർത്താണ് അക്രമികൾ അകത്തുകയറിയത്.
പിറ്റേന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഗാന്ധി കുറ്റ്യാടി പോലീസിൽ വിവരം അറിയിച്ചു. പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Content Highlight: Major theft in Kuttiyadi, the incident occurred at a shop owned by Gandhi, and the police have registered a case

















































