#Latest News #Drug Bust #Brown Sugar #Kuttiadi Police #Kuttiadi
കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ നിരോധിത ലഹരിമരുന്നായ ബ്രൗൺ ഷുഗറുമായി അസം സ്വദേശി പൊലീസ് പിടിയിൽ. അസം അലിതങ്കാനി സ്വദേശി അൻസാർ അലി (27) യെയാണ് കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകുന്നേരം 6.30 ഓടെ കുറ്റ്യാടി മരുതോങ്കര റോഡിൽ വെച്ചാണ് സംഭവം.
ഫ്രഷ് ഫിഷ്ന് എന്ന കടയ്ക്ക് മുൻവശം പൊലീസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാവുന്നത്.
റോഡരികിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പരിശോധിച്ചപ്പോൾ 1.54 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
തുടർന്ന് ലഹരിമരുന്ന് മഹസ്സർ പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും, ചെയ്ത കുറ്റത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയ ശേഷം നോട്ടീസ് നൽകി വിട്ടയക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
Content Highlight: Kuttiadi, drug bust, brown sugar, arrest, Kuttiadi police
#Latest News #Drug Bust #Brown Sugar #Kuttiadi Police #Kuttiadi








































.jpeg)









