#Latest News #Thottilpalam #KSRTC #Assault On Middle Aged Man
തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) ബസ് മാറി കയറുന്നതിനിടെ സീറ്റ് കിട്ടാത്തതിലുള്ള വിരോധം മൂലം മധ്യവയസ്കനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി.
മനയ്ക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (52) എന്നയാൾക്കാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം 5:15 ഓടെ തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് സംഭവം.
പ്രതി ഉണ്ണികൃഷ്ണനെ വഴിയിൽ തടഞ്ഞുനിർത്തി കൈകൊണ്ട് നെഞ്ചത്തും പുറത്തും കുത്തുകയും പൊതുജനങ്ങൾ കേൾക്കെ അസഭ്യം പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ബസ്സിൽ സീറ്റ് ലഭിക്കാത്തതിനെ ചൊല്ലിയുള്ള തർക്കവും മുൻവൈരാഗ്യവുമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു.



സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയിതു
Content Highlight: Thottilpalam, KSRTC, Assault on middle aged man
#Latest News #Thottilpalam #KSRTC #Assault On Middle Aged Man















































