മകൾക്ക് പരിക്ക്; കള്ളാട് ജംഗ്ഷനിൽ മുൻഭാര്യ സഞ്ചരിച്ച ബൈക്കിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറ്റിയ യുവാവിനെതിരെ കേസെടുത്തു

മകൾക്ക് പരിക്ക്; കള്ളാട് ജംഗ്ഷനിൽ  മുൻഭാര്യ സഞ്ചരിച്ച ബൈക്കിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറ്റിയ  യുവാവിനെതിരെ കേസെടുത്തു
Jun 26, 2026 10:15 AM | By Fathimathul Henna
#Latest News #Kuttiadi #Bike Accident #Kallad

കുറ്റ്യാടി:(kuttiadi.truevisionnews.com) മുൻഭാര്യയും മകളും യുവാവിനോടൊപ്പം സഞ്ചരിച്ച മോട്ടോർ ബൈക്കിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറ്റിയ സംഭവത്തിൽ യുവാവിനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു.

അപകടത്തിൽ യുവാവിനും പെൺകുട്ടിക്കും പരിക്ക്.കുറ്റ്യാടി അടുക്കത്ത് റോഡിൽ കള്ളാട് ജംഗ്ഷന് സമീപം ഓട്ടോറിക്ഷ മോട്ടോർ സൈക്കിളിലിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവിനും ഏഴുവയസ്സുകാരിക്കുമാണ് പരിക്കേറ്റത്.

കാരക്കണ്ടി വീട്ടിൽ മുഹമ്മദ് റാഷിദ് (31), ഭാര്യയുടെ മുൻ വിവാഹത്തിലുള്ള മകൾ ഷാൻസ ഫാത്തിമ (7) എന്നിവർക്കാണ് പരിക്കേറ്റത്.

കുട്ടിയുടെ വലതുകാലിന്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

റാഷിദിന്റെ പരിക്ക് നിസ്സാരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് ശാക്കിറിനെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ജൂൺ 23 ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രതിയായ ശക്കിറിന്റെ ഭാര്യ, പരാതിക്കാരനായ മുഹമ്മദ് റാഷിദിന്റെ കൂടെപ്പോയതിലുള്ള മുൻവിരോധമാണ് ആക്രമണത്തിന് കാരണം.

റാഷിദും ഭാര്യയും കുട്ടിയും സഞ്ചരിച്ച ബൈക്കിലേക്ക് പ്രതി മനഃപൂർവ്വം ഓട്ടോറിക്ഷ ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന മറ്റൊരു ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Kuttiadi, Kallad, bike accident

#Latest News #Kuttiadi #Bike Accident #Kallad

Next TV

Related Stories
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

Jun 25, 2026 05:10 PM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ്, സർജിക്കൽ കെയർ ക്ളിനിക്,...

Read More >>
കുറ്റ്യാടിയുടെ നാളികേരപ്പെരുമ നിയമസഭയിലേക്ക്; സ്വപ്ന പദ്ധതിക്ക് എം.എൽ.എയുടെ ഇടപെടൽ

Jun 25, 2026 04:48 PM

കുറ്റ്യാടിയുടെ നാളികേരപ്പെരുമ നിയമസഭയിലേക്ക്; സ്വപ്ന പദ്ധതിക്ക് എം.എൽ.എയുടെ ഇടപെടൽ

മണിമല നാളികേര പാർക്ക്, കുറ്റ്യാടി, നാളികേര കർഷകർ, എംഎൽഎ പാറക്കൽ...

Read More >>
ചിരട്ടക്കച്ചവടത്തിലെ തർക്കം; മൊകേരിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്

Jun 25, 2026 02:09 PM

ചിരട്ടക്കച്ചവടത്തിലെ തർക്കം; മൊകേരിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്

ചിരട്ടക്കച്ചവടത്തിലെ തർക്കം, യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്,...

Read More >>
Top Stories

News Roundup

Entertainment News