കുറ്റ്യാടിയുടെ നാളികേരപ്പെരുമ നിയമസഭയിലേക്ക്; സ്വപ്ന പദ്ധതിക്ക് എം.എൽ.എയുടെ ഇടപെടൽ

കുറ്റ്യാടിയുടെ നാളികേരപ്പെരുമ നിയമസഭയിലേക്ക്; സ്വപ്ന പദ്ധതിക്ക് എം.എൽ.എയുടെ ഇടപെടൽ
Jun 25, 2026 04:48 PM | By Fathimathul Henna
#Latest News #Manimala Coconut Park #MLA Parakkal Abdullah #Kuttyadi News

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി മണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ മണിമല നാളികേര പാർക്ക് എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ഈ പദ്ധതി പൂർത്തിയാക്കുന്നത് കുറ്റ്യാടി തേങ്ങയ്ക്ക് ആഗോള വിപണിയിൽ മികച്ച ഇടം കണ്ടെത്തുന്നതിനും നാളികേര കർഷകരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും അനിവാര്യമാണെന്ന് സബ്മിഷനിൽ ചൂണ്ടിക്കാട്ടി.

2016-ൽ ആദ്യമായി കുറ്റ്യാടിയെ പ്രതിനിധീകരിച്ചത് മുതൽ ചുവപ്പുനാടയിലും കടുത്ത പ്രതിസന്ധികളിലും കുരുങ്ങിക്കിടന്ന ഈ പദ്ധതിക്ക് ജീവൻ നൽകാനാണ് താൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചതെന്ന് എം.എൽ.എ പറഞ്ഞു.

മണിമല നാളികേര പാർക്ക് യാഥാർഥ്യമാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണെന്നും നിലവിലുള്ള പ്രതിസന്ധികളെയെല്ലാം മറികടക്കാൻ ഇച്ഛാശക്തിയുള്ള ഒരു ജനകീയ സർക്കാർ ഇപ്പോൾ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Manimala Coconut Park, Kuttyadi, coconut farmers, MLA Parakkal Abdullah

#Latest News #Manimala Coconut Park #MLA Parakkal Abdullah #Kuttyadi News

Next TV

Related Stories
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

Jun 25, 2026 05:10 PM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ്, സർജിക്കൽ കെയർ ക്ളിനിക്,...

Read More >>
ചിരട്ടക്കച്ചവടത്തിലെ തർക്കം; മൊകേരിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്

Jun 25, 2026 02:09 PM

ചിരട്ടക്കച്ചവടത്തിലെ തർക്കം; മൊകേരിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്

ചിരട്ടക്കച്ചവടത്തിലെ തർക്കം, യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്,...

Read More >>
വേളം ഗ്രാമപഞ്ചായത്തിൽ വായനോത്സവം സംഘടിപ്പിച്ചു

Jun 24, 2026 05:52 PM

വേളം ഗ്രാമപഞ്ചായത്തിൽ വായനോത്സവം സംഘടിപ്പിച്ചു

വേളം പഞ്ചായത്ത്, വായനോത്സവം,...

Read More >>
Top Stories

News Roundup