#Latest news #Bhagat Singh Political Forum Kuttyadi committee #BPF Kuttyadi unit committee formed
കുറ്റ്യാടി: (kuttiadi.truevisionnews.com) ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം (ബി.പി.എഫ്) കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. സി.കെ. കരുണാകരന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.
ചടങ്ങിൽ പ്രസിദ്ധീകരണ വിഭാഗം ചീഫ് എഡിറ്റർ ടി. നാരായണൻ വട്ടോളി സംഘടനയുടെ നയരേഖ അവതരിപ്പിച്ചു. ഫാസിസ്റ്റ് സംസ്കാര പ്രചാരണത്തിനെതിരെ ഇടതുപക്ഷ മനോഭാവമുള്ളവരുടെ വിശാലമായ സമരവേദിയാണ് ബി.പി.എഫ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ പെട്രോൾ, ഡീസൽ വിലവർധനവ് പിൻവലിക്കണമെന്നും കേരള സർക്കാർ പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്നുമുള്ള പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. ചടങ്ങിൽ കെ. ജയമോഹൻ, കെ.കെ. രമേഷ് ബാബു, സുരേന്ദ്രൻ കച്ചേരിത്തറ എന്നിവർ സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായി സി.കെ. കരുണാകരനെ പ്രസിഡന്റായും വി.പി. സുധീർ പ്രകാശിനെ സെക്രട്ടറിയായും യോഗം തിരഞ്ഞെടുത്തു.
Content Highlights:- Bhagat Singh Political Forum forms Kuttiadi unit committee
#Latest news #Bhagat Singh Political Forum Kuttyadi committee #BPF Kuttyadi unit committee formed















































