#Latest News #velam #Reading Festival
വേളം:(kuttiadi.truevisionnews.com) പി.എൻ. പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് വേളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'വായനോത്സവം-2026' സംഘടിപ്പിച്ചു.
പൂളക്കൂൽ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ നിർവ്വഹിച്ചു.
വായനോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക നിലയത്തിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങലും ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു. ചേരാപുരം ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വായനശാല സന്ദർശിച്ച് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മാറി.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഠത്തിൽ ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യൻകാവിലിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
പ്രശസ്ത സാഹിത്യകാരൻ കെ.ടി. മൊയ്തു മാസ്റ്റർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, പ്രശസ്ത കവി പി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ. അഭിരാമി, കെ.കെ. സുരേഷ്, അഡ്വ. മുഹമ്മദ് ഹബീബ്, ശ്രുതി മാരാംവീട്ടിൽ, കെ.കെ. ഷൈനി, മുബീന, ഷമീം, എസ്.കെ. ജയന്തി, രാജീവൻ കെ.എം. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ലൈബ്രേറിയൻ വനജ ടി. പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
Content Highlight: Velam Panchayat, Reading Festival, Kuttiadi
















































