#Latest News #Velom Grama Panchayat #Reading Festival
വേളം: (kuttiadi.truevisionnews.com) 'വായന വളർത്തും, ചിന്ത തെളിക്കും' എന്ന സന്ദേശവുമായി വേളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വായനോത്സവം 2026 സംഘടിപ്പിക്കുന്നു.
പി.എൻ. പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തുന്ന വായനോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2:30-ന് പുളക്കുൽ സാംസ്കാരിക നിലയത്തിൽ വെച്ച് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാൻ നിർവ്വഹിക്കും.
പുതുതലമുറയ്ക്ക് വായനയുടെ വഴികാട്ടിയായ പി.എൻ. പണിക്കരുടെ ഓർമ്മ പുതുക്കുന്നതിനൊപ്പം കുട്ടികളെ അക്ഷരലോകത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
സ്കൂൾ കുട്ടികളുടെ വായനശാല സന്ദർശനം, വായനശാലയെ ജനകീയമാക്കുന്നതിനുള്ള വായനശാല അംഗത്വ ക്യാമ്പയിൻ എന്നിവയാണ് വായനോത്സവത്തിന്റെ പ്രധാന ആകർഷണങ്ങൾ.
'നിങ്ങളുടെ കയ്യിലുള്ള നല്ല പുസ്തകങ്ങൾ ലൈബ്രറിക്ക് നൽകൂ' എന്ന പുസ്തകശേഖരണ ക്യാമ്പയിനും ഇതിന്റെ ഭാഗമായി നടക്കും.
ചടങ്ങിൽ പ്രമുഖ ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്നും വേളം പഞ്ചായത്തിലെ മുഴുവൻ അക്ഷരസ്നേഹികളും പരിപാടിയിൽ എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു.
Content Highlight: Velom Grama Panchayat, Reading Festival, begins today


















































