നരിപ്പറ്റ: (https://kuttiadi.truevisionnews.com/) നരിപ്പറ്റ പഞ്ചായത്തിലെ പതിന്നാലാം വാർഡിൽ പനയുള്ളതിൽ പറമ്പിൽ വൻ തീപ്പിടിത്തം. കോഴിക്കോടൻ കണ്ടി മാമിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ അടിക്കാടുകൾക്കും കൂട്ടിയിട്ടിരുന്ന മരക്കഷ്ണങ്ങൾക്കുമാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ചേലക്കാട് നിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. സ്റ്റേഷൻ ഇൻ ചാർജ് മുഹമ്മദ് സാനിജിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സ്വപ്‌നേഷ്, അഖിൽ, ലിനീഷ്, അഖിലേഷ്, ഹോം ഗാർഡ് വിനീത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
A field caught fire in Naripatta, the fire force arrived and averted a major disaster















































