സമഗ്രവികസനത്തിന് പാറക്കല്‍ ജയിക്കണം - ടി.ടി ഇസ്മായില്‍

സമഗ്രവികസനത്തിന് പാറക്കല്‍ ജയിക്കണം - ടി.ടി ഇസ്മായില്‍
Mar 29, 2026 08:06 PM | By VIPIN P V

കുറ്റ്യാടി: (kuttiadi.truevisionnews.com) എംഎല്‍എ ആയിരുന്ന അഞ്ചു വര്‍ഷക്കാലം പാറക്കല്‍ അബ്ദുല്ല നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായി അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍. കടമേരി കെ.വി പീടികയില്‍ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്‍പെങ്ങുമില്ലാത്ത വികസനമാണ് 2016 മുതല്‍ 21 വരെ കാലഘട്ടത്തില്‍ കുറ്റ്യാടി മണ്ഡലത്തിലുണ്ടായത്. യുഡിഎഫ് കേരളം ഭരിച്ചപ്പോഴെല്ലാം ഇവിടെ സമഗ്ര മേഖലയിലും വികസനമുണ്ടായിട്ടുണ്ട്. എല്‍ഡിഎഫ് ഭരിച്ച കഴിഞ്ഞ 10 വര്‍ഷക്കാലം അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതായിരുന്നു. ഇതിനൊരു അവസാനം ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാവണമെന്നും ടി.ടി ഇസ്മായില്‍ പറഞ്ഞു.

പര്യടനം കാമിച്ചേരി, കല്ലുംപുറം, വട്ടപ്പൊയില്‍, നടക്കുമീത്തല്‍, കുന്നുമ്മല്‍, കക്കട്ടില്‍, ഒതയോത്ത്, പാതിരിപ്പറ്റ, വട്ടോളി, മൊകേരി, നരിക്കൂട്ടുംചാല്‍ വഴി കുറ്റ്യാടിയില്‍ സമാപിച്ചു. യാത്രയിലുടനീളം ഉജ്ജ്വല സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

Parakkal must win for comprehensive development - TT Ismail

Next TV

Related Stories
നാടിളക്കി പ്രയാണം; എൽ ഡി എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പൊതുപര്യടനം

Mar 29, 2026 06:26 PM

നാടിളക്കി പ്രയാണം; എൽ ഡി എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പൊതുപര്യടനം

എൽ ഡി എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ...

Read More >>
ബോംബേറ് കേസിലെ പ്രതികള്‍ക്ക് സ്വീകരണം; സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പാറക്കൽ അബ്ദുല്ല

Mar 29, 2026 04:24 PM

ബോംബേറ് കേസിലെ പ്രതികള്‍ക്ക് സ്വീകരണം; സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പാറക്കൽ അബ്ദുല്ല

ബോംബേറ് കേസിലെ പ്രതികള്‍ക്ക് സ്വീകരണം; സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പാറക്കൽ...

Read More >>
പ്രതീക്ഷകൾ കാറ്റെടുത്തു; കാവിലുംപാറയിൽ കനത്ത മഴയും കാറ്റും; ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു

Mar 29, 2026 04:01 PM

പ്രതീക്ഷകൾ കാറ്റെടുത്തു; കാവിലുംപാറയിൽ കനത്ത മഴയും കാറ്റും; ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു

കാവിലുംപാറയിൽ കനത്ത മഴയും കാറ്റും; ആയിരത്തോളം നേന്ത്രവാഴകൾ...

Read More >>
വികസനത്തുടർച്ചയ്ക്കായി ആവേശം; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല തുടക്കം

Mar 29, 2026 12:47 PM

വികസനത്തുടർച്ചയ്ക്കായി ആവേശം; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല തുടക്കം

കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല...

Read More >>
'ബോംബ് കൃഷി നടക്കുന്നു'; കുറ്റ്യാടിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പാറക്കൽ അബ്ദുള്ള

Mar 28, 2026 01:48 PM

'ബോംബ് കൃഷി നടക്കുന്നു'; കുറ്റ്യാടിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പാറക്കൽ അബ്ദുള്ള

കുറ്റ്യാടിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പാറക്കൽ...

Read More >>
എൻ.ഡി.എ.യുടെ വൻ ശക്തിപ്രകടനം; കുറ്റ്യാടിയിൽ ആവേശം വിതറി രാമദാസ് മണലേരിയുടെ റോഡ് ഷോ

Mar 28, 2026 01:04 PM

എൻ.ഡി.എ.യുടെ വൻ ശക്തിപ്രകടനം; കുറ്റ്യാടിയിൽ ആവേശം വിതറി രാമദാസ് മണലേരിയുടെ റോഡ് ഷോ

കുറ്റ്യാടിയിൽ ആവേശം വിതറി രാമദാസ് മണലേരിയുടെ റോഡ്...

Read More >>
Top Stories

News Roundup

GCC News