വേളം: (https://kuttiadi.truevisionnews.com/) കാരുണ്യത്തിന്റെ വേറിട്ട മാതൃകയുമായി വേളം പഞ്ചായത്തിലെ ഹരിതകർമസേനാ പ്രവർത്തകർ. പൂവുള്ളതിൽ ഷിജിലയുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് തങ്ങളുടെ ഒരു ദിവസത്തെ വേതനം സംഭാവനയായി നൽകിയാണ് ഈ പ്രവർത്തകർ നാടിന് മാതൃകയായത്. കഠിനാധ്വാനം ചെയ്ത് തങ്ങൾ നേടിയ വരുമാനത്തിന്റെ ഒരു വിഹിതം രോഗദുരിതമനുഭവിക്കുന്ന ഒരാൾക്കായി മാറ്റിവെച്ച ഇവരുടെ നടപടി വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്. ഹരിതകർമസേനാ പ്രവർത്തകർ സ്വരൂപിച്ച തുക വേളം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് ലീല ആര്യങ്കാവിൽ, പഞ്ചായത്തംഗങ്ങ ളായ കെ സുരേഷ്, വി എം ദി നേശൻ, ശ്രുതി മാരാംവീട്ടിൽ, ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളായ ഇ കെ നാണുകെ കെ മനോജൻ, ഹരിതകർ മസേന ഭാരവാഹികളായ വിജിഷ പ്രദീപ്, ശ്രീജ വലിയേടത്ത്, അംഗങ്ങളായ ബീനബവിത ഷാജു, ഭാവന തുടങ്ങിയവർ നേതൃത്വം നൽകി.
Joining hands of compassion; Velam Harithakarma Sena donates one day's salary to the medical assistance fund





































.jpeg)









