ഗതാഗതക്കുരുക്കിന് വിട; കുറ്റ്യാടിയുടെ ശാപമോക്ഷമായി ഒത്യോട്ട്-കരണ്ടോട് ബൈപാസ് യാഥാർത്ഥ്യത്തിലേക്ക്

ഗതാഗതക്കുരുക്കിന് വിട; കുറ്റ്യാടിയുടെ ശാപമോക്ഷമായി ഒത്യോട്ട്-കരണ്ടോട് ബൈപാസ് യാഥാർത്ഥ്യത്തിലേക്ക്
Feb 20, 2026 12:27 PM | By Anusree vc

കുറ്റ്യാടി: മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒത്യോട്ട്-കരണ്ടോട് ബൈപാസ് യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ പ്രാരംഭ നടപടിയായ സ്ഥലമേറ്റെടുപ്പിന് തുടക്കമായി. ബൈപാസിന്റെ അതിർത്തി നിശ്ചയിക്കുന്നതിനായുള്ള അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് കഴിഞ്ഞദിവസം തുടക്കമായി.

സിറാജുൽ ഹുദാ കോമ്പൗണ്ടിൽ നിന്നാണ് കല്ലിടൽ ആരംഭിച്ചത്. രണ്ട് ദിവസത്തിനകം സർവ്വേ നടപടികൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കായക്കൊടി പഞ്ചായത്തിലെ തളീക്കരയ്ക്ക് സമീപത്തെ ഓത്തിയോട്ട് നിന്ന് തുടങ്ങി കരണ്ടോട് വഴി നരിക്കൂട്ടും ചാലിൽ അവസാനിക്കുന്ന വിധത്തിലാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.സ്ഥലമേറ്റെടുക്കുന്നതിനായി രണ്ടേമുക്കാൽ കോടി രൂപയും റോഡ് നിർമ്മാണത്തിനായി ആറ് കോടി രൂപയുമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്.

നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന കുറ്റ്യാടി കടേക്കച്ചാല്‍ ബൈപ്പാസ് പദ്ധതി യഥാര്‍ത്ഥ്യമായാലും കുറ്റ്യാടിയുടെ ഗതാഗതകുരുക്കിന് പൂര്‍ണമായ മോചനം ലഭിക്കില്ലെന്ന ആശങ്കയാണ് കരണ്ടോട് ബൈപാസ് യഥാര്‍ത്ഥ്യമാവുന്നതിലൂടെ മാറുന്നത്.

ഒന്നര കിലോ മീറ്റര്‍ ദൂരം വരുന്ന ഈ ബൈപാസ് യാഥാര്‍ത്ഥ്യമായാല്‍ തൊട്ടില്‍പാലം ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് കുറ്റ്യാടി ടൗണിലെ ഗതാഗത കുരുക്കില്‍പ്പെടാതെ വടകര, തലശ്ശേരി റോഡിലെത്താം. ഈ ഭാഗത്തു നിന്നും തൊട്ടില്‍ പാലം, വയനാട് ഭാഗത്തേക്ക് പോകേണ്ടവര്‍ക്കും ഗതാഗത കുരുക്കില്‍പ്പെടാതെ ബൈപാസ് വഴി പോകാം.


Othyote-Karandote bypass becomes a reality, ending the curse of Kuttiadi

Next TV

Related Stories
ബിഎം സിനിമാസ് ഉടമ മാത്യുവിൻ്റെ ഭാര്യ ലൗലി മാത്യു അന്തരിച്ചു

Feb 20, 2026 09:42 AM

ബിഎം സിനിമാസ് ഉടമ മാത്യുവിൻ്റെ ഭാര്യ ലൗലി മാത്യു അന്തരിച്ചു

ബിഎം സിനിമാസ് ഉടമ മാത്യുവിൻ്റെ ഭാര്യ ലൗലി മാത്യു...

Read More >>
കെ-ടെറ്റ് ഇളവ്; അധ്യാപകർക്കായി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.പി.എച്ച്.എ

Feb 19, 2026 02:28 PM

കെ-ടെറ്റ് ഇളവ്; അധ്യാപകർക്കായി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.പി.എച്ച്.എ

അധ്യാപകർക്കായി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന്...

Read More >>
ബസ് കണ്ടക്ടർക്ക് മർദ്ദനം; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം; മാർച്ച് ഒന്നിന് സി.പി.ഐയുടെ പോലീസ് സ്റ്റേഷൻ മാർച്ച്

Feb 19, 2026 11:44 AM

ബസ് കണ്ടക്ടർക്ക് മർദ്ദനം; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം; മാർച്ച് ഒന്നിന് സി.പി.ഐയുടെ പോലീസ് സ്റ്റേഷൻ മാർച്ച്

പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം; മാർച്ച് ഒന്നിന് സി.പി.ഐയുടെ പോലീസ് സ്റ്റേഷൻ...

Read More >>
Top Stories










News Roundup