കായക്കൊടി: (https://kuttiadi.truevisionnews.com/) വിസ്മയിപ്പിക്കുന്ന ചിത്രങ്ങളിലൂടെയും സജീവമായ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്ന പ്രശസ്ത ചിത്രകാരൻ മനോജ് മൊണാലിസയുടെ ഏഴാമത് ചരമവാർഷികം കായക്കൊടിയിൽ സമുചിതമായി ആചരിച്ചു. സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രേം രാജ് കായക്കൊടി അധ്യക്ഷത വഹിച്ചു.
സംവിധായകൻ ബൈജുരാജ് ചേകവർ, നാണു മഞ്ചക്കൽ,യു.വി.വിനോദൻ,കെ. കെ.പ്രഭാകരൻ,ഷൈജുരാജ് പുക്കാട്, കെ.രമേശൻ എന്നിവർ സംസാരിച്ചു. കാലത്ത് മനോജിൻ്റെ ശവ കുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് പ്രിയേഷ് കുനിയിൽ, വി.പി.രവീന്ദ്രൻ, ടി.പി.വാസു. എന്നിവർ നേതൃത്വം കൊടുത്തു.
Manoj organized a memorial service for Monalisa at Kayakodi









































