നാട്ടിൽ മനുഷ്യർക്ക് ജീവിക്കണം; 'വന്യജീവി ആക്രമണങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മറുപടി നൽകും'; സർക്കാരിനെതിരെ -കെ.എം. അഭിജിത്ത്

നാട്ടിൽ മനുഷ്യർക്ക് ജീവിക്കണം; 'വന്യജീവി ആക്രമണങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മറുപടി നൽകും'; സർക്കാരിനെതിരെ -കെ.എം. അഭിജിത്ത്
Feb 18, 2026 12:17 PM | By Anusree vc

കുറ്റ്യാടി : വന്യജീവി ആക്രമണങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ സർക്കാരിന് മറുപടി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ലോംഗ് മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

"പുലിയും കടുവയും ആനയും മനുഷ്യജീവൻ കവരുമ്പോഴും കൃഷിയും ജീവിതവും തകരുമ്പോഴും അധികാരികൾ നിസംഗത പാലിക്കുകയാണ്. നാട്ടിൽ മനുഷ്യർക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം. വനം വകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും പേരിന് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കൃത്യവിലോപം കാരണം ജനങ്ങൾ ദുരിതത്തിലാണ്," അഭിജിത്ത് കുറ്റപ്പെടുത്തി.

'നാട്ടിൽ മനുഷ്യർക്കൊപ്പം, വനത്തിൽ വന്യജീവികൾക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി ദേവർകോവിലിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് ആർ. ഷെഹിൻ മാർച്ച് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.

കെപിസിസി അംഗം കെ.ടി. ജെയിംസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ ജമാൽ കോരങ്കോട്ട്, ശ്രീജേഷ് ഊരത്ത്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഖില മര്യാട്ട്, അർജ്ജുൻ കോവുക്കുന്ന്, പി. സാജിദ്, ഒ. രവീന്ദ്രൻ, സിദ്ധാർത്ഥ് കായക്കൊടി, ഉമേഷ് കുണ്ടുതോട്, ജംഷി അടുക്കത്ത്, ലാലു വളയം,വരുൺ ദാസ്,രൂപേഷ് കിഴക്കേടത്ത്, അനന്തൻ കിഴക്കയിൽ, എൻ.കെ. മുത്തലിബ്ബ് , രാഹുൽ ചാലിൽ , സി . എസ്. ഷി ജിൻ ലാൽ , സിജിലാൽ , അജയ് ഘോഷ് തുടങ്ങിയവർ സംസാരിച്ചു

Will respond to wildlife attacks in elections: KM Abhijith against the government

Next TV

Related Stories
പ്രകാശനം ;വസൂരിമാല ഓഡിയോ ആൽബം ക്ഷേത്ര സന്നിധിയിൽ സമർപ്പിച്ചു

Feb 17, 2026 10:44 PM

പ്രകാശനം ;വസൂരിമാല ഓഡിയോ ആൽബം ക്ഷേത്ര സന്നിധിയിൽ സമർപ്പിച്ചു

വസൂരിമാല ഓഡിയോ ആൽബം ക്ഷേത്ര സന്നിധിയിൽ സമർപ്പിച്ചു...

Read More >>
ജനങ്ങൾക്ക് മോചനം വേണം; പിണറായിയെ താഴെയിറക്കാൻ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞുവെന്ന് ഷാഫി പറമ്പിൽ

Feb 17, 2026 04:24 PM

ജനങ്ങൾക്ക് മോചനം വേണം; പിണറായിയെ താഴെയിറക്കാൻ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞുവെന്ന് ഷാഫി പറമ്പിൽ

പിണറായിയെ താഴെയിറക്കാൻ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞുവെന്ന് ഷാഫി...

Read More >>
സ്നേഹാരാമം; വേളം ഹയർ സെക്കൻഡറിയിൽ സ്നേഹാരാമം പദ്ധതി നാടിനായി സമർപ്പിച്ചു

Feb 17, 2026 03:53 PM

സ്നേഹാരാമം; വേളം ഹയർ സെക്കൻഡറിയിൽ സ്നേഹാരാമം പദ്ധതി നാടിനായി സമർപ്പിച്ചു

വേളം ഹയർ സെക്കൻഡറിയിൽ സ്നേഹാരാമം പദ്ധതി നാടിനായി...

Read More >>
Top Stories










News Roundup