കുറ്റ്യാടി:(kuttiadi.truevisionnews.com) കായക്കൊടി. പഞ്ചായത്ത് ഇ.എസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രതിഭാ സംഗമം നടത്തി. വടകര അഡീഷണൽ എസ്.പി എ.പി. ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൊയ്തു അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ സ്പീക്കർ വി.കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ 2025 മാർച്ചിൽ എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാത്ഥികളെയും പ്ലസ് ടുവിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. മാനേജർ വി.കെ. അബ്ദുൾ നസീർ, സൈദ് തളിയിൽ, പ്രിൻസിപ്പൾ ഇ.കെ ജന്നത്ത് ടീച്ചർ, പി.കെ. ബഷീർ, സി.കെ. ഹേമന്ത്, സവാദ് പൂമുഖം എന്നിവർ സംസാരിച്ചു.
Talent meet organized at KPESHS Kayakkodi