കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി നിയോജകമണ്ഡലത്തിലെ അംബേദ്കർ ഗ്രാമപദ്ധതി പ്രകാരം തിരുത്തി നഗർ, മുഴിക്കൽ നഗർ വികസന പ്രവർത്തികൾ പൂർത്തിയായതായി കുറ്റ്യാടിയിൽ ചേർന്ന പട്ടികജാതി പട്ടികവർഗ്ഗ മോണിറ്ററിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. പ്രവൃത്തി ആരംഭിക്കാൻ നടപടിക്രമങ്ങൾ പൂർത്തിയായ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വളാഞ്ഞി കുളങ്ങരത്ത് നഗറിൻ്റെ പ്രവൃത്തിയുടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചു.
തിരുത്തി നഗറിൽ കോർപസ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തിരുത്തി നഗർ - മാഹിക്കനാൽ റോഡ് പ്രവർത്തി പൂർത്തിയായി. ഈ വർഷം എത്രയും വേഗം എസ് സി പി ഫണ്ടുകൾ നൂറ് ശതമാനം ചെലവഴിക്കുന്നതിന് നടപടി സ്വീകരിക്കാൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.


മണ്ഡലത്തിൽ വിതരണം ചെയ്യാൻ ബാക്കിയുള്ള മിശ്രവിവാഹ ധനസഹായം, ഏകവരുമാനദായകൻ്റെ മരണാനുകൂല്യം , ചികിത്സാധനസഹായം എന്നിവയുടെ തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കഴിഞ്ഞവർഷം വിവിധ കാരണങ്ങളാൽ എസ് സി പി ഫണ്ടുകൾ പൂർണ്ണമായും ചെലവഴിക്കാൻ കഴിയാത്ത തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക യോഗം ചേരുന്നതിന് തീരുമാനിച്ചു.
യോഗത്തിൽ വേളം പഞ്ചായത്ത് നയീമകുളമുള്ളതിൽ, വില്യാപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിജുള , കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുഹമ്മദ് കക്കട്ടിൽ, പട്ടികജാതി വികസന ഓഫീസർ, തോടന്നൂർ, ഹരീഷ് കെ, പട്ടികജാതി വികസന ഓഫീസർ , കുന്നുമ്മൽ സൗദ എസ്, റിസർച്ച് അസിസ്റ്റൻ്റ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് ജയകൃഷ്ണൻ എ എന്നിവർ സംസാരിച്ചു.
Scheduled Caste Scheduled Tribe Monitoring Committee meeting held in Kuttiadi