Jul 9, 2025 11:45 AM

കക്കട്ടിൽ: വട്ടോളി നാഷണൽ ഹയർ സെക്കന്ററിയിൽ ബഷീർ ദിനാചരണം ശ്രദ്ധേയമായി. രാമൻ നായർ, ആട് തോമ, എട്ട് കാലി മമ്മൂഞ്ഞ്, പാത്തുമ്മ, നാരായണി, കേശവൻ നായർ, സാറാമ്മ, സൈനബ, മണ്ടൻ മുത്തപ്പ തുടങ്ങിയ ബഷീർ കഥാപാത്രങ്ങളെ പുനഃരാവിഷ്‌കരിച്ചത് കണ്ട് കുട്ടികൾ കൈയടിച്ചു.

യുപി വിഭാഗം വിദ്യാർഥികളാണ് ബഷീർ ദിനത്തിൽ കഥാപാത്രങ്ങളായി രംഗത്തെത്തിയത്. 'പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന്, പ്രേമലേഖനം, മാന്ത്രിക പൂച്ച, മതിലുകൾ, മുച്ചീട്ട്കളിക്കാരന്റെ മകൾ, വിശ്വ വിഖ്യാതമായ മൂക്ക്, സ്ഥലത്തെ പ്രധാന ദിവ്യൻ തുടങ്ങിയ ബേപ്പൂർ സുൽത്താന്റെ കഥകളിലെ കഥാപാത്രങ്ങളുമായാണ് കുട്ടികൾ അണിനിരന്നത്. പ്രധാനാധ്യാപിക കെ.ഹീറ ദിനാചരണം ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ വി.വിജയലക്ഷ്മി, പി.കെ.സലാം, കെ.മിഥുൻ, കെ.ശ്വേത, അഭിരാം എലിയാറ, നിധിൻ മുരളി, എം.ടി.അശ്വിൻ, റിൻസി, വി.എം.അർജുൻ, കാവ്യ, വൈഷ്ണവ്, സായന്ത്, അനഘ, സ്വാതി, തുടങ്ങിയവർ അണിയറയിൽ പ്രവർത്തിച്ചു.

Basheer Day celebrated at Vattoli National Higher Secondary

Next TV

Top Stories










News Roundup






//Truevisionall